മാറ്റത്തെ സ്വാഗതം ചെയ്യുക: മാർപാപ്പ

സൈപ്രസിലെ ക്രൈസ്തവ സഭ മാറ്റങ്ങളെയും വൈജാത്യങ്ങളെയും ക്ഷമയോടെ സ്വാഗതം ചെയ്യണമെന്ന് ഫ്രാൻസിസ് മാർപാപ്പാ. 35 -ാം അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായി കിഴക്കൻ മെഡിറ്ററേനിയനിലെ സൈപ്രസിലെത്തിയ മാർപാപ്പാ, തലസ്ഥാനമായ നിക്കോസിയായിലെ അവർ ലേഡി ഓഫ് ഗ്രേസസ്‌ മാറോണീത്താ കത്തോലിക്കാ മെത്രാസനപ്പള്ളിയിൽ വച്ച് മെത്രാന്മാരും വൈദികരും അടക്കമുള്ളവരെ അഭിസംബോധന  ചെയ്യുകയായിരുന്നു.

സൈപ്രസിലെ മാറോണീത്താ ആർച്ചുബിഷപ്പ്‌ സെലിം സെഫെയർ, ലബനനിലെ മാറോണീത്താ പാത്രിയാർക്കീസ് കർദ്ദിനാൾ ബഷാര ബുട്രോസ് അൽറായി, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പീർബാറ്റിസ്റ്റാ ബിസബെല്ല മുതലായവരും ലത്തീൻ, മാറോണീത്താ സഭകളിൽ നിന്നുള്ള പുരോഹിതരും സമ്മേളനത്തിൽ പങ്കെടുത്തു.

ഇന്നലെ പ്രാദേശിക സമയം ഉച്ച കഴിഞ്ഞ്‌ മൂന്നിന് തെക്കൻ സൈപ്രസിലെ ലാർനാകയിൽ വിമാനമിറങ്ങിയ മാർപാപ്പായെ അപ്പസ്തോലിക് നുൺഷ്യോ ആർച്ചുബിഷപ്പ്‌ ടിറ്റോ യിലാനയും പാർലമെന്റ് സ്പീക്കർ ദെമെത്രിയോവും പരമ്പരാഗത വേഷമണിഞ്ഞ കുട്ടികളും ചേർന്ന് സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.