‘ആഗോള ഭീകരതയുടെ ആധുനിക ശൈലികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു

പൗരസ്ത്യ വിദ്യാപീഠം വടവാതൂരിന്റെ നേതൃത്വത്തിലുള്ള ആറാമത്തെ വെബ്ബിനാര്‍ ‘ആഗോള ഭീകരതയുടെ ആധുനിക ശൈലികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം ആറുമണി മുതല്‍ 7.30 വരെ നടക്കുന്ന വെബ്ബിനാറിന്റെ മോഡറേറ്റര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആയിരിക്കും.

‘മതം രാഷ്ട്രിയത്തില്‍ – ദാര്‍ശനിക (ദൈവശാസ്ത്ര) അപഗ്രഥനം’ എന്ന വിഷയത്തില്‍ ഫാ. വര്‍ഗീസ്‌ വള്ളിക്കാട്ട്, ‘ക്രിസ്ത്യാനികള്‍ നേരിട്ട വംശഹത്യകള്‍ – ഇന്നും തുടരുന്ന പീഡനങ്ങള്‍’ എന്ന വിഷയത്തില്‍ ഡോ. ജി. കടൂപ്പാറയില്‍ എംസിബിഎസ്, ‘കേരളം തീവ്രവാദത്തിന്‍റെ ഇഷ്ടഭൂമിക: തീവ്രവാദത്തിന്റെ തനതുവഴികള്‍’ എന്ന വിഷയത്തില്‍ ഫാ. നോബിള്‍ പാറയ്ക്കല്‍, ‘ഭീകരത, കുറ്റകൃത്യങ്ങള്‍, നിയമപാലനം’ എന്ന വിഷയത്തില്‍ ജേക്കബ് പുന്നൂസ് ഐ. പി. എസ് എന്നിവര്‍ പേപ്പറുകൾ അവതരിപ്പിക്കും.

ലൈവ് സ്ട്രീമിംഗ് ‘മാക് ടിവി’യില്‍ തത്സമയം ഉണ്ടായിരിക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.