ചാവറയച്ചനെ കുറിച്ച് ദേശീയ വെബിനാർ ജനുവരി പത്തിന്

മഹാത്മാഗാന്ധി സർവകലാശാല ചാവറ ചെയറിന്റെയും ചാവറയച്ചൻ സ്ഥാപിച്ച ആദ്യ തദ്ദേശീയ സന്യാസ സഭകളായ സിഎംഐ, സിഎംസി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് ചാവറയച്ചന്റെ ക്രിയാത്മകമായ ഇടപെടലുകൾ എന്ന വിഷയത്തിൽ 10ന് വൈകിട്ട് 6.30ന് ദേശീയ വെബിനാർ സംഘടിപ്പിക്കും. സിപിഎം ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരി മുഖ്യപ്രഭാഷണം നടത്തും. സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് ജോൺപോൾ മോഡറേറ്ററാകും.

എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസ്, സിസ്റ്റർ ഡോ. ജോസി മരിയ, ഡോ. ജോൺ ജോസഫ് കെന്നഡി, റവ. ഡോ. വർഗീസ് പന്തലൂക്കാരൻ എന്നിവർ പ്രഭാഷണം നടത്തുമെന്നു സിഎംഐ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറൽ കൗൺസിലർ ഫാ. മാർട്ടിൻ മള്ളാത്ത് അറിയിച്ചു. വെബിനാറിൽ പങ്കെടുക്കുന്നതിനു സൂം മീറ്റിംഗ് ഐഡി 496 489 4232. പാസ്സ്‌വേർഡ്: chavara

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.