പുറന്തള്ളപ്പെടുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾ: വെബ്ബിനാർ ഇന്ന്

വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ ‘പുറന്തള്ളപ്പെടുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി വെബ്ബിനാർ ഇന്ന് നടക്കും. വൈകുന്നേരം ആറ് മണി മുതൽ 7. 30 വരെ നടക്കുന്ന വെബ്ബിനാറിന്റെ മോഡറേറ്റർ ഡോ. ജോസഫ് കടുപ്പിൽ ആയിരിക്കും.

‘ന്യൂനപക്ഷ സംരക്ഷണം ഔദാര്യമല്ല’ എന്ന വിഷയത്തിൽ അഡ്വ. ജോജി ചിറയിൽ, ‘ക്രൈസ്തവർക്കു കൂടി അവകാശപ്പെട്ട ക്ഷേമപദ്ധതികൾ’ എന്ന വിഷയത്തിൽ ഫാ. ജെയിംസ് കൊക്കാവയലിൽ, ‘ന്യൂനപക്ഷ ക്ഷേമവകുപ്പോ മുസ്ലിം ക്ഷേമവകുപ്പോ’ എന്ന വിഷയത്തിൽ ശ്രീ. അമൽ സിറിയക് ജോസ്, ‘ക്രൈസ്തവർ പ്രീണനരാഷ്ട്രീയത്തിന്റെ ഇരകൾ’ എന്ന വിഷയത്തിൽ ശ്രീ. ജിൻസ് നല്ലേപ്പറമ്പൻ, ‘സർക്കാർ സർവീസുകളിൽ ക്രൈസ്തവ സാന്നിധ്യം: ഒരു അവലോകനം’ എന്ന വിഷയത്തിൽ ശ്രീ. ജേക്കബ് ജോബ് IPS എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8301875008 എന്ന നമ്പറിൽ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.