ബലഹീനത ദൈവവുമായി കണ്ടുമുട്ടാനുള്ള അവസരമാണ്: വൈദികരോട് പാപ്പാ

ബലഹീനത ദൈവവുമായി കണ്ടുമുട്ടാനുള്ള അവസരമാണെന്നും സ്വന്തം ശക്തിയാൽ മറികടക്കാൻ ശ്രമിക്കേണ്ട ഒന്നല്ലെന്നും വൈദികരോട് ഫ്രാൻസിസ് മാർപാപ്പ. തിങ്കളാഴ്ച 20-ഓളം ഫ്രഞ്ച് വൈദികരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“നമ്മുടെ ഓരോരുത്തരുടെയും ബലഹീനത ദൈവത്തെ കണ്ടുമുട്ടാനുള്ള ഇടമായി രൂപാന്തരപ്പെടണം. ‘സൂപ്പർമാൻ’ എന്ന തരത്തിൽ ചിന്താഗതിയുള്ള വൈദികർ മോശമായ രീതിയിൽ അവസാനിക്കുന്നു. ദുർബലനായ പുരോഹിതൻ, തന്റെ ബലഹീനതകളില്‍ ദൈവത്തെ അറിയുകയും അവയെക്കുറിച്ച് കർത്താവുമായി സംസാരിക്കുകയും ചെയ്താൽ അവൻ സുഖമായിരിക്കും.”

ഒരു ‘ഇടയൻ’ എന്നതിനേക്കാൾ ഒരു ‘ബുദ്ധിജീവി’ എന്ന വ്യക്തിത്വം സ്ഥാപിക്കുന്നതിനെതിരെ ഫ്രഞ്ച് പുരോഹിതർക്ക് മാർപ്പാപ്പ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.