സമാധാനത്തിന്റെ വാക്സിൻ ആണ് ഞങ്ങൾക്ക് അത്യാവശ്യം: കർദ്ദിനാൾ ബോ

യുദ്ധത്തിന്റെ കെടുതികളിൽ നിന്നും കരകയറുവാൻ ശ്രമിക്കുന്ന ഞങ്ങൾക്ക് ഇപ്പോൾ ആവശ്യം സമാധാനത്തിന്റെ വാക്സിൻ ആണ് എന്ന് ഓർമ്മപ്പെടുത്തി മ്യാൻമറിലെ കർദ്ദിനാൾ ചാൾസ് മുങ് ബോ. കഴിഞ്ഞ ദിവസം ആരംഭിച്ച ക്രിസ്തീയ ഐക്യത്തിനായുള്ള സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

കൊറോണയും യുദ്ധവും തകർത്ത പ്രദേശങ്ങളിൽ സമാധാനം പുലരുന്നതിനായി പ്രാർത്ഥിക്കുകയാണ്. എല്ലാ ക്രിസ്ത്യാനികളും ഒത്തുചേർന്ന് നമ്മുടെ കർത്താവിന്റെ സമാധാനം മറ്റുള്ളവരിലേക്ക് പകരേണ്ടതുണ്ട്. ഒപ്പം ഞങ്ങളുടെ എല്ലാ ക്രിസ്ത്യൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട് എന്നും കർദ്ദിനാൾ വ്യക്തമാക്കി.

“ഏഴു പതിറ്റാണ്ടായി നീളുന്ന യുദ്ധം ഒരു മഹാമാരിയാണ്. പതിനായിരക്കണക്കിന് ആളുകൾ ക്യാമ്പിൽ കഴിയുകയാണ്. മയക്കുമരുന്നും നമ്മുടെ അമൂല്യ വസ്തുക്കളെ കൊള്ളചെയ്തു കടത്തുന്നതും ഒരു മഹാമാരി പോലെ തുടരുകയാണ്. തലമുറകൾ ഇവിടെ യുദ്ധത്തിന്റെ കെടുതിയിൽ ജീവിക്കുവാൻ നിർബന്ധിതരാകുന്നു. നാളിതുവരെ നീണ്ട യുദ്ധം ഒന്നിനും പരിഹാരം ഉണ്ടാക്കിയിട്ടില്ല. അതിനാൽ ക്രൈസ്തവരെ, നിങ്ങളെ ക്ഷണിക്കുകയാണ്, ഈ നാടിനെ സമാധാനത്തിന്റെ സ്ഥലമാക്കി മാറ്റുവാൻ” – അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.