അഫ്ഗാൻ അഭയാർത്ഥികൾക്ക് അനുകൂലമായ പ്രഖ്യാപനത്തിലല്ല പ്രവർത്തനത്തിലേക്ക് നീങ്ങണം: അന്താരാഷ്ട്ര സമൂഹത്തോട് വത്തിക്കാൻ

താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിൽ, പ്രഖ്യാപനത്തിൽ നിന്ന് പ്രവർത്തനത്തിലേക്ക് നീങ്ങാനും അഭയാർത്ഥികളെ സ്വീകരിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ട് യുഎൻ -ലേക്കുള്ള വത്തിക്കാന്റെ സ്ഥിരം ദൗത്യത്തിന്റെ ചുമതലയുള്ള മോൺ. ജോൺ പുറ്റ്‌സർ. ആഗസ്റ്റ് 24 -നു നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ 31 -ആമത് പ്രത്യേക മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അഫ്ഗാനിസ്ഥാനിലെ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും പരിശുദ്ധ സിംഹാസനം ആഴമായ ആശങ്കയിലാണ്. ആയുധങ്ങളുടെ ശബ്ദങ്ങൾ അവസാനിപ്പിച്ചുകൊണ്ട് സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കട്ടെ. മനുഷ്യന്റെ അന്തസ്സിനോടുള്ള ആദരവും ഓരോ വ്യക്തിയുടെയും മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയും അംഗീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും പരിശുദ്ധ സിംഹാസനം ആവശ്യപ്പെടുന്നു” – ബിഷപ്പ് പുറ്റ്‌സർ പറഞ്ഞു. അന്താരാഷ്ട്ര സാഹോദര്യത്തിന്റെ ആത്മാവിൽ അഭയാർത്ഥികളെ സ്വാഗതം ചെയ്യാൻ ലോകം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.