നിയമത്തിലേക്കല്ല ക്രിസ്തുവിലേക്ക് നോക്കി വേണം പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടത്: ഫ്രാൻസിസ് പാപ്പാ

നിയമത്തിലേക്കല്ല ക്രിസ്തുവിലേക്ക് നോക്കിക്കൊണ്ടാകണം പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടതെന്നു വ്യക്തമാക്കി ഫ്രാൻസിസ് പാപ്പാ. വ്യാപകമായ വിഗ്രഹാരാധനയുടെ സമയത്ത് തന്റെ ജനത്തെ ഈ ജീവിതയാത്രയിൽ ഒരുക്കാൻ സഹായിക്കുന്നതിനായി ദൈവം മോശയ്ക്ക് നിയമം നൽകി. എന്നിരുന്നാലും നിയമം ഒരു ഉടമ്പടിയല്ലെന്നും മറിച്ച് ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിലുള്ള വിശ്വാസത്തിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പാപ്പാ പറഞ്ഞു. പോൾ ആറാമൻ ഹാളിലെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി. പൗലോസ് അപ്പസ്തോലന്റെ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഇതിനെ വ്യാഖ്യാനിച്ചത്. ഗലാത്യർക്കുള്ള ലേഖനത്തിൽ ഇപ്രകാരം പറയുന്നു: “യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും നിയമത്തിൽ നിന്ന് മോചിപ്പിക്കപ്പെടുകയും അതേ സമയം സ്നേഹത്തിന്റെ കല്പന അനുസരിച്ച് പരിശുദ്ധാത്മാവിൽ ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു.”

നിയമം ജീവൻ നൽകുന്നില്ല, അത് വാഗ്ദാനം നിറവേറ്റുന്നില്ല. ജീവിതം തേടുന്നവർ ക്രിസ്‌തുവിലേക്കാണ് നോക്കേണ്ടത്. ക്രിസ്‌തുവിനെ കണ്ടുമുട്ടുന്നതിനേക്കാൾ, വിശ്വാസികൾ നിയമം നിരീക്ഷിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ യേശുവിനെ കണ്ടുമുട്ടുന്നത് എല്ലാ കല്പനകളേക്കാളും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.