ലോകത്തിനു നൽകുവാൻ ലിത്വാനിയയ്ക്ക് ഒരു വലിയ സന്ദേശമുണ്ട്: ആർച്ച് ബിഷപ്പ് ഗിന്റാറസ് ഗ്രുസാസ്

ഇരുപതാം നൂറ്റാണ്ടിലെ കത്തോലിക്കാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നിനാണ് നഗരം സാക്ഷ്യം വഹിച്ചതെന്നു ലിത്വാനിയയിലെ അതിരൂപതാ അധ്യക്ഷൻ ബിഷപ്പ് ഗിന്റാറസ് ഗ്രുസാസ്. പോളിഷ് സന്യാസിനിയും വിശുദ്ധയുമായ വി. ഫൗസ്റ്റീനയ്ക്ക് ദർശനങ്ങൾ ലഭിച്ച ഇടമെന്ന പ്രത്യേകതയാണ് ലിത്വാനയ്ക്കുള്ളത്. ഈ ദർശനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന വിശുദ്ധയുടെ ഡയറിക്കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. അതോടൊപ്പം ലഭിച്ച ദിവ്യകാരുണ്യ ദർശനത്തിന്റെ ചിത്രവും ലിത്വാനിയയ്ക്ക് സ്വന്തമാണ്.

“ഇത് മഹാമാരിയുടെ സമയമാണ്. അതിനാൽ ദൈവത്തിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഫ്രാൻസിസ് പാപ്പാ അനവധി അവസരങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ നമ്മുടെ അയൽക്കാരോടുള്ള കരുണയും സ്നേഹവും കാണിക്കേണ്ടതും അത്യാവശ്യമാണ്.” ആർച്ച് ബിഷപ്പ് പറഞ്ഞു. വിശുദ്ധ ജീവിച്ചിരുന്ന മഠം ഇന്ന് ഒരു തീർത്ഥാടന കേന്ദ്രവും കൂടിയാണ്. അതിനാൽ ദിവ്യകാരുണ്യത്തിന്റെ വലിയൊരു സന്ദേശമാണ് ലിത്വാനിയയ്ക്ക് ലോകത്തിനു നൽകുവാനുള്ളതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.