‘പാവപ്പെട്ടവരെ അവഗണിക്കാൻ ഞങ്ങൾക്ക് കഴിയില്ല’ -ലോക ദരിദ്രദിനത്തോട് അനുബന്ധിച്ച് ആർച്ചുബിഷപ്പ്

പാവപ്പെട്ടവരെ അവഗണിക്കാൻ ഞങ്ങൾക്ക് കഴിയില്ല എന്ന് സ്പെയിനിലെ കോർഡോബ രൂപതയുടെ ആർച്ചുബിഷപ്പ് ഡിമെത്രെയോ ഫെർണാണ്ടസ്. ദരിദ്രരുടെ ലോകദിനത്തോട് അനുബന്ധിച്ച് തന്റെ പ്രതിവാര കത്തിൽ അദ്ദേഹം പറഞ്ഞതാണ് ഇക്കാര്യം. നവംബർ 14, ഞായറാഴ്ചയാണ് ലോക ദരിദ്രദിനമായി ആചരിക്കുന്നത്.

“പാപത്തിന്റെ വഴികളിൽ ചരിക്കുന്നവരെ മാറ്റിനിർത്താതെ കരുണയോടെ സ്നേഹിക്കാനാണ് വിശുദ്ധ കുർബാനയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ദരിദ്രരെ സഭയുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കാൻ എല്ലാവരെയും സഹായിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യം. യേശുക്രിസ്തു ഈ ലോകത്തിലേക്കു വന്നപ്പോൾ അവൻ അനീതി അനുഭവിക്കുന്നവരുടെ, ദരിദ്രരുടെ പക്ഷത്ത് നിലകൊണ്ടു. ആ മാതൃകയാണ് നാമും സ്വീകരിക്കേണ്ടത്” – ആർച്ചുബിഷപ്പ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.