ദൈവാനുഗ്രഹം പ്രാപിക്കാം ഈ തിരുവചനങ്ങളിലൂടെ

മാറ്റമില്ലാത്തതും സജീവവും ഊര്‍ജ്ജസ്വലവുമായ തിരുവചനത്തിന്റെ ശക്തിയാല്‍ അനുഗ്രഹം സ്വീകരിക്കേണ്ടതാണ് ഓരോ ക്രൈസ്തവന്റേയും ജീവിതം. തിരുവചനം അറിയാത്തതു കൊണ്ടും വേണ്ടവിധം മനസിലാക്കാത്തതു കൊണ്ടുമാണ് നമുക്ക് തെറ്റ് പറ്റുന്നത്. അതുപോലെ അനുഗ്രഹം പ്രാപിക്കാത്തതും.

എന്നാല്‍ അനുഗ്രഹം പ്രാപിക്കാന്‍ തിരുവചനത്തെ നാം സ്‌നേഹിക്കേണ്ടതുണ്ട്. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസിലാക്കേണ്ടതുമുണ്ട്. തിരുവചനത്തോടുള്ള ആഴമായ സ്‌നേഹത്തില്‍ വളര്‍ന്നുകഴിയുമ്പോള്‍ വചനം നമ്മില്‍ ഫലമണിയും. തിരുവചനം ജീവിതത്തില്‍ സ്വന്തമാക്കി നമുക്ക് ദൈവാനുഗ്രഹം പ്രാപിക്കുകയും ചെയ്യാം. അതിനായി വിശ്വാസത്തോടെ ഏറ്റുപറയുകയും ദൈവത്തോട് പ്രാര്‍ത്ഥനയായി സമര്‍പ്പിക്കുകയും ചെയ്യാവുന്ന ഏതാനും തിരുവചനങ്ങള്‍ പരിചയപ്പെടാം…

1. പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നതെന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിന്‍. നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും (മര്‍ക്കോ. 11:24).

2. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് ചെയ്തുതരും (യോഹ. 14:14).

3. എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും (ഫിലി. 4:19).

4. മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് (ലൂക്കാ 18:27).

5. നിങ്ങള്‍ എന്നില്‍ വിശ്വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക. നിങ്ങള്‍ക്കു ലഭിക്കും (യോഹ. 15:7).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.