പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ വെളിപ്പെടുത്തി കർദ്ദിനാൾ ചപ്പുട്ട്

പ്രതിസന്ധികളുടെയും പ്രശ്നങ്ങളുടെയും നിമിഷങ്ങളിൽ വ്യക്തിപരമായ വിശുദ്ധിയും സഭയോടുള്ള വിശുദ്ധിയും കൊണ്ട് അവയെ അതിജീവിക്കുവാൻ കത്തോലിക്കർക്ക് കഴിയണം എന്ന് ഓർമ്മപ്പെടുത്തി കർദ്ദിനാൾ ചാൾസ് ചപ്പുട്ട്. കഴിഞ്ഞയാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം പ്രതിസന്ധികളെ നേരിടുന്നതിനുള്ള കുറുക്കുവഴികളെക്കുറിച്ച് വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്.

ലോകത്തിൽ തന്റെ ദൗത്യം തുടരുവാൻ ക്രിസ്തു ശിഷ്യന്മാരെ അധികാരം നൽകി അയച്ചു. ശ്ലീഹന്മാരുടെ ആ ദൗത്യം ഇന്ന് തുടരുന്നത് സഭയിലൂടെയാണ്. സഭയിലൂടെയും സഭയോട് ചേർന്നും മാത്രമേ ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ കഴിയുകയുള്ളൂ. കത്തോലിക്കർക്ക് സഭയോടുള്ള വിശ്വസ്തത വളരെ പ്രധാനപ്പെട്ടതാണ്. തലമുറകളായി കൈമാറി വരുന്ന ഈ വിശ്വസ്തതയാണ് സഭാനേതാക്കൾ, പാപികളാണെങ്കിൽ പോലും അവയെ ഒക്കെ അതിജീവിച്ച് സഭയെ താങ്ങിനിർത്തുന്നത് – കർദ്ദിനാൾ ചൂണ്ടിക്കാട്ടി.

സഭയോടുള്ള വിശ്വസ്തത കേവലം ഒരു മിഥ്യാധാരണയല്ല. മറിച്ച്, ലോകത്തിന് ജീവൻ നൽകുന്ന പ്രവൃത്തിയിൽ പങ്കാളിയാകാനുള്ള ഒരു ബോധ്യമാണ് അത്. ക്രിസ്തുവിനെ എങ്ങനെ അറിയാമെന്നും ദൈവഹിതം നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കണമെന്നും നമ്മെ പഠിപ്പിക്കുന്നത് സഭയാണ്. പ്രതിസന്ധികളിലും സഭയോട് ചേർന്നു നിൽക്കുന്നതിനുള്ള വിശ്വസ്തത, അത് സുവിശേഷത്തിൽ അധിഷ്ഠിതമായ ഒരു ജീവിതത്തിൽ നിന്ന് നമുക്ക് ലഭിക്കും – അദ്ദേഹം ഓർമ്മിപ്പിച്ചു.

വ്യക്തിപരമായ വിശുദ്ധി വളരെ പ്രധാനപ്പെട്ടതാണ്. വിശുദ്ധരായ വ്യക്തികളെ കൂടാതെ സഭയിൽ മാറ്റങ്ങൾ ഉണ്ടാവുകയില്ല. ഞങ്ങൾക്ക് ഇല്ലാത്തത് നൽകാൻ ഞങ്ങൾക്ക് കഴിയില്ല. നമ്മുടെ ആന്തരികജീവിതം വിശുദ്ധീകരിക്കപ്പെട്ടില്ലെങ്കിൽ ബാഹ്യമായ കാര്യങ്ങളെ വിശുദ്ധീകരിക്കുവാൻ നമുക്ക് കഴിയില്ല എന്ന് ഓർക്കണം – അദ്ദേഹം വ്യക്തമാക്കി.