‘ജലത്തിന്‍റെയും വിശ്വാസത്തിന്‍റെയും ദിനം’ 

ഈ ഓഗസ്റ്റ്‌ 30, ജലത്തിന്റെയും വിശ്വാസത്തിന്റെയും ദിനം ആയിട്ടാണ് ആഘോഷിക്കപ്പെട്ടത്. ലോകത്ത് ഇപ്പോഴും കുടിക്കാന്‍ ശുദ്ധജലം ലഭിക്കാത്ത  2 ബില്ല്യന്‍ ആളുകള്‍ ഉണ്ട്. ഇവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിച്ചത്.

135 രാജ്യങ്ങളില്‍ നിന്നായി 3000 ആളുകളാണ് ഈ വര്‍ഷത്തെ ‘വേള്‍ഡ് വാട്ടര്‍ വീക്ക്‌ (WWW)’ല്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തത്. സ്റ്റോക്ഹോം ഇന്റർനാഷണൽ വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടും മറ്റു ആറു സ്വീഡിഷ് സംഘടനകളും ആഗോള സംഘടനകളും ചേര്‍ന്നാണ് ലോക ജല വാരം സംഘടിപ്പിക്കുന്നത്. “ജലം, ആവാസവ്യവസ്ഥ, മനുഷ്യന്റെ വികസനം” എന്ന വിഷയത്തെ അഭിസംബോധന ചെയ്യുകയാണ് ഈ വര്‍ഷത്തെ ലക്ഷ്യം. ബുധനാഴ്ച നടന്ന ജനറല്‍ ഓഡിയന്‍സില്‍  ഫ്രാന്‍സിസ് പാപ്പ ജലത്തിന്റെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിന്റെയും  കുടിവെള്ളം ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകതയും വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.