കുടുംബം സ്വർഗ്ഗമാക്കുവാൻ ആഗ്രഹിക്കുന്നോ? അതിനുള്ള മാർഗ്ഗങ്ങൾ ഇതാ…

ദൈവം വസിക്കുന്ന ഭവനത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും കളിയാടും. അവിടെ കുടുംബാംഗങ്ങൾക്കൊപ്പം ഈശോയും ഉണ്ടാവും – ദുഃഖങ്ങളിൽ സന്തോഷങ്ങളിൽ, വേദനകളിൽ… ഇത്തരമൊരു കുടുംബം ആഗ്രഹിക്കാത്തവരായി ആരുമില്ല. സ്വർഗ്ഗം പോലെ ഒരു ഭവനം.

നമ്മുടെ ഭവനം ഇന്ന് ഏതവസ്ഥയിലാണ്? ഇപ്പോൾ എങ്ങനെയും ആയിരുന്നു കൊള്ളട്ടെ. ഒന്ന് ശ്രമിച്ചാൽ നമ്മുടെ ഭവനങ്ങളെയും സ്വർഗ്ഗതുല്യമാക്കി മാറ്റിയെടുക്കുവാൻ നമുക്ക് കഴിയും. അതിന് നിങ്ങളെ സഹായിക്കുന്ന ഏതാനും മാർഗ്ഗങ്ങൾ ഇതാ:

1. ബൈബിൾ എല്ലാ ദിവസവും 30 മിനിറ്റ് തുടർച്ചയായി വായിക്കുക.
2. വി. കുർബാനയിൽ സാധിക്കുമെങ്കിൽ എല്ലാ ദിവസവും സംബന്ധിക്കുക.
3. മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും കുമ്പസാരിക്കുക.
4. വി.കുർബാന തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പെങ്കിലും പള്ളിയിൽ ചെല്ലുക.
5. കുർബാന കഴിഞ്ഞ് 5 മിനിറ്റ് ദൈവത്തിന് നന്ദി പറയുക.
6. നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഒരു പേപ്പറിലെഴുതി കുർബാനയിൽ പങ്കുചേരുമ്പോൾ കൈവശം വയ്ക്കുക.
7. ഒരിക്കലും ദൈവത്തെ കുറ്റപ്പെടുത്താതിരിക്കുക.
8. എന്നും ജപമാല ചൊല്ലുക.
9. വിശുദ്ധരുടെ ജീവിചരിത്രങ്ങൾ വായിക്കുകയും അവരെപ്പറ്റി കൂടുതൽ ആഴത്തിൽ പഠിക്കുകയും ജീവിതത്തിൽ അവരെ അനുകരിക്കുകയും ചെയ്യുക.
10. ഏത് സാഹചര്യത്തിലും മറ്റുള്ളവരെ വിലകുറച്ച് കാണാതിരിക്കുക, കുറ്റപ്പെടുത്താതിരിക്കുക.
11. അനുദിന ബുദ്ധിമുട്ടുകൾ ഈശോയുടെ കുരിശിനോട് ചേർത്ത് സന്തോഷത്തോടെ അഭിമുഖീകരിക്കുക.
12. പാപത്തിൽ പെട്ടുപോയാൽ എത്രയും പെട്ടന്ന് പിന്മാറുക, കുമ്പസാരിക്കുക.
13. കഴിവിനൊത്ത സഹനങ്ങൾ ഏറ്റെടുക്കുക.
14. നിങ്ങളെ സ്പർശിച്ചിട്ടുള്ള ഒരു വചനം എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുകയും ഇടയ്ക്കിടെ ഏറ്റുപറയുകയും ചെയ്യുക.
15. ഒരിക്കലും പ്രാർത്ഥയിൽ മടുപ്പ് തോന്നാതിരിക്കുക, ഈശോയുമായി ഒരു ഹൃദയബന്ധം നിലനിർത്തുക.
16.  ദിവസവും ഒരു മണിക്കൂറെങ്കിലും വചനം ശ്രവിക്കുക.
17.  നിങ്ങളുടെ വരുമാനത്തിൽ ഒരു പങ്ക് നിശ്ചയമായും ഇല്ലാത്തവരുമായി പങ്കുവയ്ക്കുക.
18.  തിരുസഭയ്ക്കു വേണ്ടി എന്നും 5 മിനിറ്റെങ്കിലും പ്രാർത്ഥിക്കുക.
19.  നിന്നോട് എത്ര വലിയ ദ്രോഹം ചെയ്ത വ്യക്തിയോടുപോലും മനസിൽ വൈരാഗ്യം വച്ച് പുലർത്താതിരിക്കുക.
20.  സ്വർഗ്ഗീയജീവിതം എപ്പോഴും മനസിൽ കൊണ്ടുനടക്കുക.
21. കാവൽമാലാഖയോടും നിങ്ങളുടെ പേരിന് കാരണഭൂതരായ വിശുദ്ധരോടും നിങ്ങളുടെ ഇടവക മദ്ധ്യസ്ഥരോടും നിരന്തരം സഹായം ചോദിക്കുക.
22. നിന്റെ മരണം എപ്പോൾ വേണമെങ്കിലും നിന്നെത്തേടി വരാം എന്ന സത്യം മറക്കാതെ ജീവിക്കുക.