രാക്കുളി തിരുനാളിന് പിന്നിലെ ചരിത്രം

ക്രിസ്തുമസിന്റെ ആഘോഷങ്ങളും ആരവങ്ങളും രണ്ട് ദിവസം കൊണ്ട് അവസാനിക്കുമെങ്കിലും സാധാരണ ഗതിയിൽ ജനുവരി ആറ് വരെയാണ് ക്രിസ്തുമസ് കാലം. ആ കാലത്തിന് അവസാനം കുറിക്കുന്നത്, രാക്കുളി തിരുനാളിലൂടെയാണ്.

ലത്തീൻ വിശ്വാസ പ്രകാരം യേശു ദൈവപുത്രനാണെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് രാക്കുളി തിരുനാളിൽ നടക്കുന്നത്. മൂന്ന് ജ്ഞാനികൾക്കും പിന്നീട് ഈശോയുടെ ജ്ഞാനസ്നാന വേളയിലും അതിനുശേഷം കാനായിലെ കല്ല്യാണ വേളയിലും ഇക്കാര്യം വെളിപ്പെട്ടിരുന്നു.

ഈശോയുടെ തിരുപ്പിറവിയുടെ വലിയ രഹസ്യത്തിന്റെ വെളിപ്പെടുത്തലാണ്. ചുരുക്കിപ്പറഞ്ഞാൽ രാക്കുളി, അഥവാ വെളിപാട് തിരുനാൾ. അതേസമയം ദേശങ്ങളുടെയും പ്രാദേശിക സഭകളുടെയും വിശ്വാസവും ആചാരങ്ങളുമനുസരിച്ച് തീരുനാളാചരണത്തിൽ വ്യത്യാസങ്ങൾ ഉണ്ടാവുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.