വിഴിഞ്ഞത്തെ പോലീസ് നടപടി ദൗർഭാഗ്യകരം: കെസിബിസി

കൊച്ചി: വിഴിഞ്ഞത്തെ മത്സ‍്യത്തൊഴിലാളി സമരത്തിൽ ജനവികാരം മാനിച്ചുകൊണ്ട് പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കുന്നതിനു പകരം ലത്തീൻ അതിരൂപത ആർച്ചുബിഷപ്പിനെയും സഹായമെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കെസിബിസി.

തിരുവനന്തപുരം ലാറ്റിൻ അതിരൂപതാ അധികാരികളും ജനപ്രതിനിധികളുമായി സർക്കാർ ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പരിശ്രമം തുടരണമെന്നും ബിഷപ്പുമാരെ ഉൾപ്പെടെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പോലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡന്‍റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.