അബോർഷൻ ഒരിക്കലും ആരോഗ്യ സംരക്ഷണമല്ല എന്ന് ഓർമ്മപ്പെടുത്തി വെർജീനിയൻ ബിഷപ്പുമാർ

നികുതിദായകരുടെ ധനസഹായത്തോടെയുള്ള അബോർഷൻ കവറേജ് അനുവദിക്കുന്ന ബില്ലിനെതിരെ വെർജീനിയൻ ബിഷപ്പുമാർ. ജനുവരി 12 സെനറ്റിൽ അവതരിപ്പിച്ച ഈ ബിൽ വെള്ളിയാഴ്ച പാസാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി ബിഷപ്പുമാർ രംഗത്തെത്തിയത്.

വിർജീനിയയിലെ നികുതിദായകരുടെ ധനസഹായമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലെ ഏതെങ്കിലും കാരണത്താൽ ഗർഭച്ഛിദ്രം പരിരക്ഷിക്കാൻ ബിൽ, എസ്ബി 1276 അനുവാദം നൽകുന്നു. ആർലിംഗ്ടണിലെ ബിഷപ്പ് മൈക്കൽ ബർബിഡ്ജും റിച്ച്മണ്ടിലെ ബിഷപ്പ് ബാരി നെസ്റ്റൗട്ടും ബിൽ പാസാക്കിയ ഭരണാധികാരികളുടെ നടപടിയിൽ ശക്തമായ ദുഃഖം രേഖപ്പെടുത്തി. “അബോർഷൻ ഒരിക്കലും ആരോഗ്യ സംരക്ഷണമല്ല. ജീവൻ സംരക്ഷിക്കുന്നതിന് പകരം ഒരു ജീവൻ ഇല്ലാതാക്കുകയാണ് ഈ പ്രവർത്തിയിലൂടെ. റിയോ വി വേഡ് വിധിക്കു ശേഷം നഷ്ടപ്പെട്ട 60 ദശലക്ഷത്തിലധികം ഗർഭസ്ഥ ശിശുക്കളെ കുറിച്ച് ഓർക്കണം നാം. എന്നും ജീവന്റെയും ഗർഭസ്ഥ ശിശുക്കളുടെയും സംരക്ഷണത്തിനായി നാം പോരാടേണ്ടിയിരിക്കുന്നു”- ബിഷപ്പുമാർ ഓർമിപ്പിച്ചു.

വെർജീനിയയുടെ പല ഭാഗത്തു നിന്നും അബോര്‍ഷന് എതിരായി ജീവനെ സംരക്ഷിക്കുന്നതിനുള്ള ശബ്ദം ഉയരുകയാണ്. തുടർച്ചയായി ജീവന് നേരെ ഉയരുന്ന വെല്ലുവിളികൾ വര്‍ദ്ധിക്കുമ്പോൾ പ്രാർത്ഥനയിൽ അഭയം തേടുവാനും ജീവന്റെ വക്താക്കളായി മാറുവാനും വിശ്വാസികളെ പ്രേരിപ്പിക്കുകയാണ് സഭാധ്യക്ഷന്മാർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.