ടിക് ടോക്കിലൂടെ വൈറലായി സന്യാസിനിമാർ

ഒറ്റ ടിക് ടോക്ക് കൊണ്ട് അമ്പതിനായിരത്തിലധികം ഫോളോവേഴ്‌സിനെ നേടി സെന്റ്. പോൾസ് സിസ്റ്റേഴ്സ്. സി. ബെഥനി ഡേവിസിന്റെ നേതൃത്വത്തിൽ സന്യാസിനികൾ ആണ് ടിക് ടോക്ക് ചലഞ്ചുകൾ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ദേയമായത്. സോഷ്യൽ മീഡിയ വഴി സുവിശേഷവത്ക്കരണത്തിന് പുതിയ സാധ്യതകൾ തുറക്കുകയാണ് ഇവരുടെ ലക്‌ഷ്യം.

“ഏറ്റവും ആധുനികവും ഫലപ്രദവുമായ മാധ്യമങ്ങൾ ഉപയോഗിച്ച് യേശുവിനെ ലോകത്തിൽ പകർന്ന് കൊടുക്കുകയാണ് ഞങ്ങളുടെ ദൗത്യം. അതിനായി ടിക്ക് ടോക്കിൽ വളരെയധികം സാധ്യതകളുണ്ട്. അതിനാൽ ആ മാധ്യമം ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നു ഞങ്ങൾ.” – സി. ബെഥനി പറയുന്നു.

ഒക്ടോബർ മാസത്തിലായിരുന്നു ആദ്യ വീഡിയോ ചെയ്തത്. അതും സോഷ്യൽ മീഡിയയിൽ വന വിജയമായിരുന്നു. ക്രിസ്മസ് സീസണിൽ പോസ്റ്റ് ചെയ്ത വീഡിയോ 3.3 ദശലക്ഷം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു. അവസാനം ചെയ്തത് ജനുവരി 11- നാണ്. ആദ്യ 24 മണിക്കൂറിനുള്ളിൽ ഇത് ഒരു ദശലക്ഷത്തിലധികം ആളുകൾ കാണുകയുണ്ടായി. വിശ്വാസസംബന്ധമായ കാര്യങ്ങൾ ആണ് ഇവർ ടിക് ടോക്കിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.