അക്രമങ്ങൾ പ്രതിസന്ധികൾക്ക് പരിഹാരമല്ല: കർദ്ദിനാൾ ജോൺ ടോൺ ഹോൺ 

ഹോങ്കോങ്ങിലെ രാഷ്ട്രീയ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കണമെന്നും അക്രമങ്ങൾ പ്രതിസന്ധികൾക്ക് പരിഹാരമല്ലെന്നും കർദ്ദിനാൾ ജോൺ ടോൺ ഹോൺ. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുകയും ഭരണകൂടത്തിനെതിരായുള്ള പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഹോങ്കോങ്ങിലെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ കൂടിയായ അദ്ദേഹത്തിന്റെ പ്രതികരണം.

“ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല, അതുകൊണ്ട് തന്നെ ഈ രാഷ്ട്രീയ പ്രതിസന്ധിക്ക് ഒരു പരിഹാരം വാഗ്ദാനം ചെയ്യുവാൻ സാധിക്കുകയില്ല. ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധികൾ പരിഹരിക്കപ്പെടാൻ ദൈവം തന്നെ സഹായിക്കട്ടെ.” അദ്ദേഹം പറഞ്ഞു.

ഇന്ന് അഭിമുഖികരിക്കുന്ന പ്രശ്നങ്ങൾ വേഗം പരിഹരിക്കപ്പെട്ട് പ്രതിസന്ധികളിൽ നിന്ന് പുറത്തുകടക്കാൻ സമൂഹത്തിന്റെ നാനാതുറയിലുള്ളവരോടും അദ്ദേഹം ആഹ്വാനം ചെയ്തു. ഒപ്പം ഇന്നത്തെ സാമൂഹിക സാഹചര്യങ്ങൾ യുവജനങ്ങളെ ആശങ്കകുലരാക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ