അൾജീരിയൻ ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിക്കുന്നു

വടക്കേ ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നു. മൂന്നു ദൈവാലയങ്ങളാണ് സുരക്ഷാപരമായ കാരണങ്ങളാൽ അടയ്ക്കപ്പെട്ടത്. മതന്യൂനപക്ഷങ്ങളെ ആത്യന്തികമായി ഇല്ലായ്മ ചെയ്യുവാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണിത് എന്ന് മതസ്വാതന്ത്ര്യത്തിനായി പോരാടുന്ന സംഘടനകൾ പറഞ്ഞു.

ക്രൈസ്തവരും മറ്റ് മതന്യൂനപക്ഷങ്ങളും അൾജീരിയയിൽ വിവേചനപരമായ പെരുമാറ്റങ്ങൾ നേരിടേണ്ടിവരുന്ന സ്ഥിയാണുള്ളത്. കോവിഡ് 19 -നു ശേഷം ഇത് കൂടുതൽ ശക്തമായി. കാരണം മറ്റേതൊരു ഇടത്തേക്കാളും ക്രൈസ്തവ ദൈവാലയങ്ങൾ അടച്ചിടാനായിരുന്നു സർക്കാരിന് കൂടുതൽ താല്പര്യം. ടിസിസൗ പ്രവിശ്യയിലെ ക്രൈസ്തവരായ അദ്ധ്യാപകരുടെ വിവരങ്ങൾ സമാഹാരിക്കുവാനും ദേശീയ രഹസ്യാന്വേഷണ ഏജൻസിയുമായി പങ്കുവയ്ക്കാനുമുള്ള സമീപകാല സർക്കാരിന്റെ ശ്രമവും ഇതുമായി ബന്ധപ്പെട്ടുള്ളതാണ്. രാജ്യത്ത് 95 ശതമാനം മുസ്ലിം മതവിശ്വാസികളാണെങ്കിലും കഴിഞ്ഞ ദശകത്തിൽ അൾജീരിയയിൽ 50 ശതമാനം ക്രിസ്തുമതം വളർന്നു.

ആരാധനാസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന്നു അൾജീരിയൻ ഗവന്മെന്റ് ഉത്തരവാദിത്വം വഹിക്കേണ്ടതുണ്ടെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.