പ്രളയബാധിതർക്കു വീടുനിർമ്മിച്ചു നൽകി വിൻസെൻഷ്യൻ സന്യാസ സമൂഹം

പ്രളയത്തിലും ഉരുൾപൊട്ടലിലും പെട്ട് വീട് തകർന്ന ഏഴു കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ചു നൽകി വിൻസെൻഷ്യൻ സന്യാസ സമൂഹം. മേരിമാതാ പ്രോവിൻസിന്റെ സാമൂഹിക പ്രവർത്തന വിഭാഗമായ വിൻസെൻഷ്യൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പാലക്കാട് ചീനിക്കപ്പാറയിൽ ഭവനനിർമ്മാണ പദ്ധതി നടപ്പിലാക്കിയത്.

വർക്കി കട്ടാറത്ത് മെമ്മോറിയൽ ഭാവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. നിർമ്മാണം പൂർത്തിയായ ഭവനങ്ങളുടെ താക്കോൽ ദാനം മേരിമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജെയിംസ് കല്ലുങ്കൽ നിർവഹിച്ചു. പ്രതീക്ഷയറ്റുകഴിഞ്ഞ ഏഴു കുടുംബങ്ങൾക്കാണ് പുതിയ ഒരു ഭവനം എന്ന സ്വപ്നം ഈ സന്യാസ സമൂഹം യാഥാർഥ്യമാക്കി കൊടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.