പ്രളയ ബാധിത പ്രദേശങ്ങളില്‍ സഹായവുമായി വിയറ്റ്‌നാം രൂപത

പ്രളയ ബാധ മൂലം ദുരിതം അനുഭവിക്കുന്ന വിയറ്റ്‌നാമിന് ആശ്വാസവുമായി പ്രാദേശിക കാത്തോലിക്കാ സഭകള്‍.  കനത്ത മഴയെത്തുടര്‍ന്ന്  വിയറ്റ്‌നാമിന്റെ വടക്കന്‍ പ്രദേശങ്ങള്‍ വെള്ളത്തിലായതിനാല്‍ ഇവര്‍ക്കായി സഹായം എത്തിക്കുകയാണ് പ്രാദേശിക കാത്തോലിക്കാ സഭ.

വിയറ്റ്‌നാമിന്റെ വടക്കന്‍ പ്രദേശങ്ങളിലും  വടക്കന്‍- മധ്യ  പ്രദേശങ്ങളിലും മഴ കനത്ത സാഹചര്യത്തില്‍, ഭൂരിഭാഗം കുടുംബങ്ങളും വീടുകളും വെള്ളത്തിലായി. ഭക്ഷണം പാകം ചെയ്യാനോ താമസിക്കാനോ കഴിയാതെ നട്ടം തിരിയുന്നവര്‍ക്കായി സഹായ ഹസ്തവുമായി സഭ എത്തുകയും ചെയ്തു.

ക്രൈസ്തവന്‍ എന്നോ കത്തോലിക്കന്‍ എന്നോ വ്യത്യാസം ഇല്ലാതെയാണ് ആളുകള്‍ക്ക് വേണ്ട ഭക്ഷണവും, വെള്ളവും മരുന്നുമായി പ്രാദേശിക പള്ളികള്‍ എത്തുന്നത്. ജൂലൈ 23-ന് ആരംഭിച്ച മഴ ഓഗസ്റ്റ് 6 വരെ തുടര്‍ന്നതാണ് വെള്ളപ്പൊക്കത്തിനു  കാരണമായത്. 28 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. 11 പേരെ കാണാതായിട്ടുണ്ട്. അനേകം കെട്ടിടങ്ങളും റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ വലിയ നാശനഷ്ടമാണ് പ്രളയം വരുത്തി വച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.