മനുഷ്യക്കടത്തിനെതിരെ പോരാടാൻ വിയറ്റ്നാമിലെ സഭ

കോവിഡ് പശ്ചാത്തലത്തിൽ വര്‍ദ്ധിച്ചു വരുന്ന മനുഷ്യക്കടത്തിനെതിരെ പോരാടാൻ വിയറ്റ്നാമിലെ കത്തോലിക്കാ സഭ. ലോക് ഡൗണും കോവിഡ് പകർച്ചവ്യാധി മൂലവും ഉള്ള നിയന്ത്രങ്ങള്‍ മൂലം വീടുകളിൽ കഴിയുവാൻ നിർബന്ധിതരായ സ്ത്രീകളും കുട്ടികളും ആണ് മനുഷ്യക്കടത്തുകാരുടെ ഇരകളായി മാറുന്നത്. ഈ സാഹചര്യത്തിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് താങ്ങാവുകയാണ് സഭാധികാരികളും വിശ്വാസികളും.

സമീപ വർഷങ്ങളിൽ ഗ്രാമീണ മലയോര മേഖലകളിൽ ഉള്ള യുവതികളെയും സ്ത്രീകളെയും കടത്തിക്കൊണ്ട് പോകുന്നതായ സംഭവങ്ങൾ വിയറ്റ്നാമിൽ വര്‍ദ്ധിച്ചു വരികയാണ്. ഇങ്ങനെ കടത്തിക്കൊണ്ട് പോകുന്നവരിൽ ഭൂരിഭാഗവും ദുരുപയോഗിക്കപ്പെടുകയോ നിർബന്ധിത ജോലികൾക്കു വിധേയരാവുകയോ ചെയ്യുന്നു. വേശ്യാവൃത്തി കമ്പോളത്തിലേയ്ക്കായി ഉള്ള കടത്തിക്കൊണ്ട് പോകലുകളും വർധിച്ചു വരുകയാണ്. ഈ സാഹചര്യത്തിലാണ് ബോധവൽക്കരണവുമായി സഭ നേതൃത്വം കടന്നു വരുന്നത്.

ലൈംഗിക ദുരുപയോഗം തടയുക, കടത്തിക്കൊണ്ട് പോകലിനെതിരെ പ്രതികരിക്കുക, ഇരകളായവരെ പുനരധിവസിപ്പിക്കുക തുടങ്ങി വിവിധ മേഖലകളിലായി ആണ് സഭയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിരിക്കുന്നത്. ഒപ്പം തന്നെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാനും ഉള്ള ശ്രമമാണ് നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.