ഇസ്ലാമിക ഭീകരർ തട്ടിക്കൊണ്ടു പോയ സന്യാസിനിയുടെ മോചനത്തിനായി പ്രാർത്ഥന ചോദിച്ച് വീഡിയോ

2017 -ൽ ഇസ്ലാമിക ഭീകരർ തട്ടിക്കൊണ്ടു പോയ സി. ഗ്ലോറിയ സിസിലിയ നർവ്വീസിന്റെ മോചനത്തിനായി പ്രത്യേകം പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് മാമി ഫൗണ്ടേഷൻ. വികാരനിർഭരമായ ഒരു വീഡിയോ പുറത്തിറക്കിക്കൊണ്ടാണ് ഫൗണ്ടേഷൻ ഈ കാര്യം ആവശ്യപ്പെട്ടത്. മിഷനറി ഓഫ് ദി ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് മരിയ ഇമ്മാക്കുലാഡാ സന്യാസ സഭാംഗമായ സിസ്റ്ററിനെ 2017 ഫെബ്രുവരി ഏഴിനാണ് തട്ടിക്കൊണ്ടു പോയത്.

ഈ വർഷം ജൂലൈയിൽ സിസ്റ്റർ അവരുടെ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിലൂടെ എല്ലാവരുടെയും പ്രാർത്ഥനാസഹായവും രക്ഷിക്കാനുള്ള ശ്രമങ്ങളും നടത്തണമെന്ന് ആവശ്യപ്പെട്ടു. 2019 -ൽ ഫ്രാൻസിസ് മാർപാപ്പയോട് സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോ പുറത്തിറങ്ങിയിരുന്നു. സംഘടനയുടെ ‘പ്രൊജക്റ്റ് അവെയ്‌ക്ക്’ എന്ന പദ്ധതിയിൽ സി. ഗ്ലോറിയയുടെ ഫോട്ടോ അടങ്ങിയ വീഡിയോ ആണ് പ്രാർത്ഥനാസഹായം ആവശ്യപ്പെട്ടുകൊണ്ട് പുറത്തിറക്കിയിരിക്കുന്നത്. അവരെ മറക്കരുതെന്നും അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നത് അവസാനിപ്പിക്കരുതെന്നും വീഡിയോയിൽ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.