കടുവാക്കുളം എമ്മാവൂസ് പബ്ലിക് സ്കൂളിൽ ‘വിബ്‌ജിയോർ 2019’

കടുവാക്കുളം എമ്മാവൂസ് പബ്ലിക് സ്കൂളിൽ ഡിസംബർ 5 വ്യാഴാഴ്‌ച ‘വിബ്‌ജിയോർ 2019’ എന്ന പേരിൽ പതിനാലാമത് സ്കൂൾ വാർഷിക ആഘോഷങ്ങളും കലാപരിപാടികളും നടത്തപ്പെടുന്നു. വാർഷികോത്സവ പരിപാടികൾ ശ്രീ. ഋഷിരാജ്‌ സിംഗ് ഐ.പി.എസ്. ഉദ്‌ഘാടനം ചെയ്യും. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും എംസിബിഎസ് പ്രോവിൻഷ്യൾ റവ. ഫാ. ഡൊമിനിക് മുണ്ടാട്ടും ചടങ്ങിൽ സന്നിഹിതരായിരിക്കും.

സമ്മേളനത്തിൽ സീ കേരളാ ടിവി അവതരിപ്പിക്കുന്ന സരിഗമപ മ്യൂസിക് റിയാലിറ്റി ഷോ ഫെയിം ലിബിൻ സ്കറിയ മുഖ്യ അതിഥി ആയിരിക്കും. പൊതുസമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുന്നത് സ്കൂൾ പ്രിൻസിപ്പൽ ഫാ. ആൻജോ കാരപ്പിള്ളി എംസിബിഎസ് ആണ്. പൊതു സമ്മേളനത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കും.

പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുന്ന എമ്മാവൂസ് പബ്ലിക് സ്കൂളിൽ 550 ഓളം കുട്ടികൾ ആണ് പഠിക്കുന്നത്. പത്താം ക്‌ളാസ് പരീക്ഷകളിൽ എല്ലാംതന്നെ നൂറ് ശതമാനം വിജയം ഉറപ്പിക്കാൻ ഈ സ്കൂളിനായി. അതോടൊപ്പം സ്പോർട്സ് – ആർട്സ് മേഖലകളിലും മികച്ച പ്രോത്സാഹനമാണ് ഇവിടെ കുട്ടികൾക്ക് നൽകുന്നത്. കരാട്ടെ, കുങ് ഫു, ഡാൻസ്, ക്രാഫ്റ്റ്, സ്‌റ്റിച്ചിങ്, മ്യൂസിക്, കീബോർഡ്, ഫുട്‌ബോൾ, സ്‌കേറ്റിങ് എന്നിവയിൽ മികച്ച രീതിയിലുള്ള പരിശീലനവും നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ