കോവിഡ് ബാധിച്ച് വെനസ്വേലൻ ബിഷപ്പ് മരണമടഞ്ഞു

ട്രൂജില്ലോയിലെ 69 -കാരനായ ബിഷപ്പ് കോസ്റ്റർ ഓസ്വാൾഡോ അസുവാജെ കോവിഡ് മൂലം മരണമടഞ്ഞു. ഇന്നലെ വെളുപ്പിനെയായിരുന്നു മരണം. കോവിഡ് ബാധിതരായി നിരവധി വൈദികൻ മരണമടഞ്ഞിരുന്നു എങ്കിലും ഒരു ബിഷപ്പ് മരിക്കുന്നത് ആദ്യമായിട്ടാണ്.

1951 ഒക്ടോബർ 19 -ന് വെനിസ്വേലയിലെ മറാകൈബോയിലാണ് അസുവാജെ ജനിച്ചത്. കർമ്മലൈറ്റ് സന്യാസ സമൂഹത്തിൽ ചേർന്ന അദ്ദേഹം സ്പെയിൻ, ഇസ്രായേൽ, റോം എന്നിവിടങ്ങളിൽ രൂപീകരണം പൂർത്തിയാക്കി. 1975 ക്രിസ്മസ് ദിനത്തിൽ പൗരോഹിത്യം സ്വീകരിച്ചു. 2007 -ൽ മറാകൈബോ അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി. 2012 -ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ ട്രൂജിലോ ബിഷപ്പായി നിയമിച്ചു.

ബിഷപ്പിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു എന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാന വാഗ്ദാനത്തിൽ ഞങ്ങൾ പ്രത്യാശ കണ്ടെത്തുന്നു എന്നും മെത്രാൻ സമിതി വെളിപ്പെടുത്തി. വെനസ്വേലയിൽ 42 ബിഷപ്പുമാരാണ് ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.