ധന്യന്‍ വര്‍ഗ്ഗീസ് പയ്യപ്പിള്ളി അച്ചന്‍: അഗതികളുടെ സഹോദരിമാരുടെ സന്ന്യാസസമൂഹ സ്ഥാപകന്‍

എറണാകുളം അതിരൂപതയിലെ കുലീനവും സമ്പന്നവുമായ പയ്യപ്പിള്ളി-പാലക്കാപ്പിള്ളി കുടുംബത്തില്‍ ലോനന്‍-കുഞ്ഞുമറിയം ദമ്പതികളുടെ നാലാമത്തെ മകനായി തേവരക്കടുത്ത് പെരുമാനൂര്‍ ദേശത്ത് 1876 ഓഗസ്റ്റ് 8-ാം തിയതി വര്‍ഗ്ഗീസച്ചന്‍ ജനിച്ചു. വരാപ്പുഴ പുത്തന്‍പ്പള്ളിയില്‍ വൈദിക പഠനം ആരംഭിച്ചു. കാണ്ടി (ശ്രീലങ്ക) പേപ്പല്‍ സെമിനാരിയില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കി. 1907 ഡിസംബര്‍ 21-ാം തിയതി വൈദികപട്ടം സ്വീകരിച്ച് പ്രഥമ ദിവ്യ ബലിയര്‍പ്പിച്ചു.

കടമക്കുടി, ആലങ്ങാട്, ആരക്കുഴ എന്നീ പള്ളികളില്‍ വികാരിയായും, മീന്‍കുംപള്ളിയുടെ സ്ഥാപകനായും, 12 വര്‍ഷം ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ മാനേജരായും സ്തുത്യര്‍ഹമാം വിധം ശുശ്രൂഷ ചെയ്തു. എറണാകുളം രൂപതാദ്ധ്യക്ഷന്‍ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന്റെ ആലോചനക്കാരന്‍, അതിരൂപതയിലെ അപ്പസ്‌തോലിക് യൂണിയന്‍ ഡയറക്ടര്‍, വൈദികര്‍ക്കുള്ള സെന്റ ജോസഫ്‌സ് പ്രോവിഡന്റ ഫണ്ടിന്റെ ഡയറക്ടര്‍, സമര്‍പ്പിതസഹോദരിമാരുടെ അസാധാരണകുമ്പസാരക്കാരന്‍, ആദ്ധ്യാത്മികനിയന്താവ് എന്നീ നിലകളിലുള്ള സേവനങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വമാഹാത്മ്യം എടുത്തുകാണിക്കുന്നു.

‘ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തുതന്നത്” (Mt 25:40)എന്ന തിരുവചനത്തിന്റെ ആത്മീയാഭിഷേകം ഉള്‍ക്കൊണ്ട വര്‍ഗ്ഗീസച്ചന്റെ മനസ്സ് അഗതികളിലേയ്ക്കും പാവങ്ങളിലേയ്ക്കും വളര്‍ന്നു. വര്‍ഗ്ഗീസച്ചനെപ്പോലെ ദൈവസ്‌നേഹത്താല്‍ പ്രേരിതരായി പാവങ്ങളെ ശുശ്രൂഷിക്കുവാന്‍ ചുണങ്ങംവേലിക്കടുത്തുള്ള കിഴക്കമ്പലം സ്വദേശികളായ അഞ്ചു കന്യകമാരെ ദൈവം പ്രത്യേകമായി ഒരുക്കുന്നുണ്ടായിരുന്നു. മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ വര്‍ഗ്ഗീസ് പയ്യപ്പിള്ളിയച്ചന്‍ 1927 മാര്‍ച്ച് 19-ന് ചുണങ്ങംവേലിയില്‍ ഈ അഞ്ചുകന്യകമാരെ പ്രവേശിപ്പിച്ചുകൊണ്ട് അഗതികളുടെ സഹോദരിമാരുടെ സ്യാസസമൂഹവും (SD) പാവങ്ങളെ ശ്രുശ്രൂഷിക്കാനായി സാധുവൃദ്ധജനമന്ദിരവും സ്ഥാപിച്ചു.

1929 ഒക്‌ടോബര്‍ 5-ാം തിയതി സ്വര്‍ഗ്ഗീയപിതാവു തന്നെ ഏല്പിച്ച ജോലിയെല്ലാം പൂര്‍ത്തിയാക്കി വര്‍ഗ്ഗീസ് പയ്യപ്പിള്ളിയച്ചന്‍ ഈ ലോകത്തോട് യാത്രപറഞ്ഞു. കോന്തുരുത്തി സെന്റ് ജോസ് നെപുംസ്യാനോസ് ദേവാലയത്തില്‍ അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്നു. തനിക്കുള്ളതു മുഴുവനും പാവങ്ങള്‍ക്കു തീറെഴുതിവച്ച ആ ധ്യാനകര്‍മ്മയോഗി, ധന്യന്‍ വര്‍ഗ്ഗീസ് പയ്യപ്പിള്ളിയച്ചന്‍, ഇന്നു സ്വര്‍ഗ്ഗത്തില്‍ നമുക്ക് ശക്തനായ മദ്ധ്യസ്ഥനാണ്. ദൈവദാസന്റെ വീരോചിതമായ ജീവിതവും പുണ്യവും പഠിച്ചറിഞ്ഞ അതിരൂപതാ ട്രൈബ്യൂണലിന്റെ കത്തുകളും, ചരിത്ര രേഖകള്‍ പരിശോധിച്ച് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും, ആദ്ധ്യാത്മികതയെയും കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഹിസ്റ്റോറിക്കല്‍ കമ്മീഷന്റെ പഠനങ്ങളും, കബറിടം തുറന്ന് പരിശോധിച്ചതിന്റെ രേഖകളും, ഒപ്പം ധന്യന്‍ വര്‍ഗ്ഗീസ് പയ്യപ്പിള്ളിയച്ചന്റെ, നാമത്തില്‍നട ഒരു വലിയ അത്ഭുതം പഠിച്ചറിഞ്ഞ ‘മിറക്കിള്‍ കമ്മീഷന്റെ’ പഠനങ്ങളും അടക്കം ചെയ്തപെട്ടികള്‍ 2012 നവംര്‍ 12-ന് റോമില്‍ വിശുദ്ധരുടെ നാമകരണ നടപടികള്‍ നടത്തുന്ന കാര്യാലയത്തിലേയ്ക്ക് അയയ്ക്കുകയുണ്ടായി.

2013 ഏപ്രില്‍ 24-ാം തിയതി സെന്റ് ജോര്‍ജ്ജിന്റെ തിരുനാള്‍ ദിവസം ഈ പെട്ടികള്‍ റോമില്‍ ഔദ്യോഗികമായി തുറക്കുകയും പഠനം നടത്തകയും ചെയ്തു. എല്ലാ നടപടി ക്രമങ്ങളും തിരുസഭ നിര്‍ദ്ദേശിച്ചിരുന്ന പ്രകാരമാണ് നടന്നത് എന്ന സാക്ഷ്യപത്രവും 2013-ല്‍ ലഭിച്ചു. ഇന്നു ഈ നാമകരണ നടപടികളുടെ റിലേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നത് മോസിഞ്ഞോര്‍ പോള്‍ പള്ളത്തച്ചനും പോസ്റ്റുലേറ്റര്‍ സി. ഗ്രേയ്‌സ് കൂവയില്‍ എസ്.ഡിയുമാണ്. റോമിലെ ഹിസ്റ്റോറിക്കല്‍ കമ്മീഷന്‍ ഈ രേഖകളുടെ പഠനം പൂര്‍ത്തിയാക്കി 2016 മെയ് 17- ന് അംഗീകാരം നല്കി. 2017 ഒക്‌ടോബര്‍ 24-ന് തിയോളജിക്കല്‍ കമ്മീഷന്‍ ഈ രേഖകളുടെ പഠനം പൂര്‍ത്തിയാക്കി ഐകകണേ്ഠ്യന അംഗീകരിച്ചു. ദൈവത്തിന്റെ അനന്തപരിപാലനയാല്‍ 2018 ഏപ്രില്‍ 14-ന് പരി. പിതാവ് ഫ്രാന്‍സീസ് പാപ്പ ഈ രേഖയില്‍ ഒപ്പുവച്ചുകൊണ്ട് ദൈവദാസന്റെ ജീവിതവിശുദ്ധി അംഗീകരിച്ചു. ദൈവദാസന്‍ വര്‍ഗ്ഗീസ് പയ്യപ്പിള്ളിയച്ചന്‍ ധന്യരുടെ പദവിയിേലയ്ക്കുയര്‍ന്നു.

ധന്യന്‍ വര്‍ഗ്ഗീസച്ചന്റെ വ്യക്തിത്വ പ്രത്യേകതകള്‍

. ദൈവത്തിനും ദൈവജനത്തിനുംവേണ്ടി ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിച്ച വ്യക്തി.
. ദൈവഹിതാനുവര്‍ത്തനം ജീവിതചര്യയും ജീവശ്വാസവും ആക്കിയ പുണ്യപുരുഷന്‍.
. ദൈവസ്‌നേഹത്താലും പരസ്‌നേഹത്താലും കത്തിജ്വലിച്ച ജീവിതം.
. കേരളത്തിലെ സാധുജനസംരക്ഷണത്തിലൂടെ സമര്‍പ്പിത ജീവിതത്തിനു പുതിയ മാനം നല്കിയ ക്രാന്തദര്‍ശി.
. അഗതികളിലും ദരിദ്രരിലും കര്‍ത്താവിന്റെ മുഖം ദര്‍ശിച്ച ജ്ഞാനി.
. വിശക്കുന്നവനെയും ദാഹിക്കുന്നവനെയും പരദേശിയെയും തിരിച്ചറിഞ്ഞ കരുണാര്‍ദ്ര ഹൃദയന്‍.
. മുറിക്കപ്പെട്ട ദിവ്യകാരുണ്യമാണ് അഗതിമക്കള്‍ എ തിരിച്ചറിവു കിട്ടിയ താപസന്‍.
. ദൈവകാരുണ്യത്തിന്റെ കൈയ്യൊപ്പുള്ള കരുണാമൂര്‍ത്തി.
. അഗതിശുശ്രൂഷ ദൈവാനുഭവമാക്കിമാറ്റിയ കര്‍മ്മയോഗി.
. പ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയും ദൈവകാരുണ്യത്തിലേക്ക് പ്രത്യാശയോടെ എടുത്തുവച്ച ധന്യാത്മാവ്.
. ശൈശവദശ പിടിവിടാത്ത സ്യാസ സമൂഹെത്തകുറിച്ചു ആകുലതകളില്ലാതെ, ദൈവഹിതം എന്തോ അത് നിറേവറട്ടെ എന്ന് ധീരതേയാടെ ഉരുവിട്ടുകൊണ്ടു മരണകവാടം കണ്ട് ദൈവസിധിയിേലക്കു പോയ നിര്‍മ്മലാത്മാവ്.

ധന്യന്‍ വര്‍ഗ്ഗീസ് പയ്യപ്പിള്ളിയച്ചനിലൂടെ കൈമാറി കിട്ടിയ പ്രത്യേകസിദ്ധി ഇന്നു എസ്.ഡി.- യിലൂടെ പ്രകാശിതമാകുന്ന ഇടങ്ങള്‍

. ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കള്‍
. വഴിയോരങ്ങളില്‍ അലയുന്നവര്‍
. പരിത്യക്തരാക്കപ്പെട്ട HIV/ AIDS രോഗികള്‍
. മരണാസന്നരായ കാന്‍സര്‍ രോഗികള്‍
. ശാരീരികമാനസിക രോഗങ്ങളാല്‍ വ്യഥഅനുഭവിക്കുവര്‍
. തടവറയില്‍ കഴിയുവര്‍
. ശാരീരിക മാനസിക ഭിന്നശേഷിക്കാര്‍
. മദ്യലഹരിക്കടിമപ്പെട്ടവര്‍
. സുരക്ഷിതത്വമില്ലാത്ത കുഞ്ഞുങ്ങള്‍
. ചേരികളില്‍ കഴിയുന്നവര്‍
. അറിവിന്റെ ലോകത്തിലേയ്ക്ക് പിച്ചവയ്ക്കു കുട്ടികള്‍.
സകലജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ക്രിസ്തുവാണെ് സകലരും അറിയാന്‍-
. ഇടവകകളില്‍ ഹോംമിഷനിലൂടെ,
. ഭക്തസംഘടനകളായ മിഷന്‍ ലീഗ്, സൊഡാലിറ്റി, യുവദീപ്തി, ജീസസ് യൂത്ത്, തിരു ബാലസഖ്യം, മാതൃദീപ്തി, പിതൃവേദി എന്നിവയിലൂടെ…
ഇന്നു ആറ് പ്രോവിന്‍സുകളും ഒരു റീജനുമായി വളര്‍ന്ന് 11 രാജ്യങ്ങളിലായി വ്യാപിച്ച് കര്‍ത്താവിന്റെ കരുണയുടെ സാന്നിധ്യമാവുകയാണ് എസ്.ഡി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.