ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചന്റെ 145 -ാം ജന്മദിനം ഇന്ന്

ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചന്റെ 145 -ാം ജന്മദിനം ഇന്ന്. അദ്ദേഹം സ്ഥാപിച്ച എസ് ഡി സന്യാസ സമൂഹം വിവിധ പരിപാടികളോടെ ഇന്ന് ജന്മദിനം ആഘോഷിക്കും.

1876 ആഗസ്റ്റ് എട്ടിന് ജനിച്ച അദ്ദേഹം എസ് ഡി സന്യാസ സമൂഹവും വയോധികർക്കുള്ള വൃദ്ധസദനവും സ്ഥാപിച്ചു. ഭാരതസഭയ്ക്ക് അഭിമാനമായ ഈ വൈദികൻ 1929 ഒക്ടോബർ അഞ്ചിന് ദിവംഗതനായി. കോന്തുരുത്തി സെന്റ് നെപുംസ്യാൻസ് ദൈവാലയത്തിലാണ് അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.