എല്ലാവര്‍ക്കും ഭക്ഷണം: ആഗോളതലത്തില്‍ ദാരിദ്ര്യം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് വത്തിക്കാന്റെ നേതൃത്വത്തില്‍ വെബിനാര്‍

യുഎന്‍-ന്റെ ഭക്ഷ്യ ഉച്ചകോടിയ്ക്ക് മുന്നോടിയായി ഭക്ഷ്യ അരക്ഷിതാവസ്ഥ സംബന്ധിച്ച വിഷയങ്ങളും ആഗോളതലത്തില്‍ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുമുള്ള മാര്‍ഗ്ഗങ്ങള്‍ തേടി വത്തിക്കാന്റെ നേതൃത്വത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഭക്ഷ്യ അരക്ഷിതാവസ്ഥ ഉളവാക്കുന്ന വെല്ലുവിളികളും അവയുടെ ഫലങ്ങളും എന്തൊക്കെയാണെന്നും വെബിനാറില്‍ ചര്‍ച്ച ചെയ്യും.

“എത്രയോ മാതാപിതാക്കളാണ് വേദനയോടെയും ആശങ്കയോടെയും നാളെ എന്താണ് തന്റെ കുടുംബാംഗങ്ങള്‍ക്ക് കഴിക്കാന്‍ കൊടുക്കുക എന്ന ചിന്തയോടെ ഉറങ്ങാന്‍ പോകുന്നത്” – ഫ്രാന്‍സിസ് പാപ്പായുടെ ഈ വാക്കുകളോടെയാണ് ഈ വെബിനാര്‍ സീരീസിലെ മൂന്നാമത് സമ്മേളനത്തിന് തുടക്കമായത്.

‘ഭക്ഷണം ജീവന്, ഭക്ഷണം നീതിയ്ക്ക്, ഭക്ഷണം എല്ലാവര്‍ക്കും’ എന്നതാണ് 2021-ലെ യുഎന്‍ ഭക്ഷ്യവ്യവസ്ഥാ ഉച്ചകോടിയുടെ ചിന്താവിഷയം. യുഎന്‍-ന്റെ വിവിധ സംഘടനകളും വത്തിക്കാന്റെ കീഴിലുള്ള വിവിധ സംഘടനകളും വെബിനാറില്‍ ഭാഗഭാക്കാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.