വത്തിക്കാനില്‍ ജനുവരി മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും

വത്തിക്കാനില്‍ അടുത്ത മാസം മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും. വത്തിക്കാന്‍ ഹെല്‍ത്ത് ആന്റ് ഹൈജീന്‍ ഡയറക്ടര്‍ ഡോ. ആന്‍ഡ്രിയ അര്‍ക്കാന്‍ഗെലിയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡിനെതിരെയുള്ള പ്രചാരണത്തിന് കഴിയുന്നത്ര വേഗത്തില്‍ തുടക്കം കുറിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇതു സംബന്ധിച്ച പത്രക്കുറിപ്പില്‍ പറയുന്നു. pfizer വാക്‌സിന്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ 18 വയസ് കഴിഞ്ഞ വത്തിക്കാന്‍ സിറ്റിയിലെ താമസക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്കാണ് തുടക്കത്തില്‍ വിതരണം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.