മെത്രാന്മാരുടെ സിനഡുസമ്മേളന ത്രിഘട്ട പ്രയാണത്തിന് തുടക്കമായി

മെത്രാന്മാരുടെ സിനഡുസമ്മേളനത്തിൻറെ ത്രിഘട്ട പ്രയാണത്തിന് വത്തിക്കാനിൽ തുടക്കമായി. ശനിയാഴ്ച രാവിലെ ഫ്രാൻസീസ് പാപ്പാ നടത്തിയ പരിചിന്തനത്തോടെ ആരംഭിച്ച ഈ പ്രയാണത്തിൻറെ ഉദ്ഘാടന ദിവ്യബലി, ഞായറാഴ്‌ച (10/10/21) രാവിലെ, പ്രാദേശിക സമയം 10 മണിക്ക്, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടും.

രൂപത, ഭൂഖണ്ഡം, സാർവ്വത്രികം എന്നീ മൂന്നു തലങ്ങളിലായിട്ടാണ് ഈ സിനഡുസമ്മേളന പ്രയാണം ക്രമപ്പെടുത്തിയിരിക്കുന്നത്. രൂപതാതലത്തിൽ സിനഡു സമ്മേളനം ആരംഭിക്കുക ഇക്കൊല്ലം ഒക്ടോബർ 17 -നായിരിക്കും. ഇത് 2022 ഏപ്രിൽ വരെ നീളും.

രണ്ടാം ഘട്ടം, അതായത്, ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള സിനഡുയോഗം 2022 സെപ്റ്റംബർ മുതൽ 2023 മാർച്ചു വരെ ആയിരിക്കും. ആഗോള സഭാ തലത്തിലുള്ള സിനഡുയോഗം, അതായത്, മൂന്നാമത്തെയും അവസാനത്തെയുമായ സമ്മേളനം 2023 ഒക്ടോബറിൽ വത്തിക്കാനിലായിരിക്കും. “ഏകയോഗമായ ഒരു സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും” (For a Synodal Church: Communion, Participation, and Mission) എന്നതാണ് ഈ സിനഡുസമ്മേളന യാത്രയുടെ വിചിന്തനപ്രമേയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.