വത്തിക്കാന്‍ സിനഡിന്റെ ഭാഗമായി ആമസോണിയന്‍ കുരിശിന്റെ വഴി

വത്തിക്കാനില്‍ നടക്കുന്ന ആമസോണിയന്‍ സിനഡിന്റെ ഭാഗമായി ആമസോണിയന്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന ആചരിച്ചു. കുരിശിന്റെ വഴിയില്‍ ആമസോണ്‍ പ്രദേശത്തു നിന്നുള്ളവരും അവരുടെ പിന്തുണക്കാരും, സിനഡില്‍ പങ്കെടുക്കുന്ന വൈദികരും സന്യസ്തരും മെത്രാന്മാരും പങ്കെടുത്തു.

കാസ കൊമ്യൂണ്‍ പ്രൊജക്ടാണ് ആമസോണിയന്‍ കുരിശിന്റെ വഴി സംഘടിപ്പിച്ചത്. പരമ്പരാഗത ക്രിസ്ത്യന്‍ പ്രതീകങ്ങളും ആമസോണിയന്‍ തദ്ദേശീയ സാംസ്‌കാരിക പ്രതീകങ്ങളും സമന്വയിപ്പിച്ചാണ് ആമസോണിയന്‍ കുരിശിന്റെ വഴി നടത്തിയത്.

വലിയൊരു തോണി, ഭക്ഷണം നിറച്ച പാത്രങ്ങള്‍, ആമസോണിലെ സംഗീതോപകരണങ്ങള്‍, മദര്‍ ഈസ്റ്റിന്റെ രൂപം എന്നിവ ആമസോണിയന്‍ സംസ്‌കാരത്തിന്റെ ഭാഗമായി കുരിശിന്റെ വഴിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നടത്തിയ കുരിശിന്റെ വഴി കാസ്റ്റല്‍ സാന്റ് ആഞ്ചലോയില്‍ ആരംഭിച്ച് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ സമാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ