ലോകത്തിലെ പഴയ ക്രിസ്ത്യൻ രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്തി വത്തിക്കാൻ

ഒക്ടോബർ 11 -ന് അർമേനിയയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സാംസ്കാരിക സഹകരണത്തെ ദൃഢപ്പെടുത്തുന്ന ധാരണാപത്രത്തിൽ ഒപ്പു വച്ചു. ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യൻ രാജ്യവും വത്തിക്കനും തമ്മിലുള്ള ബന്ധം മതപരമായും അജപാലനതലത്തിലും ഊർജ്ജിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിത്.

അർമേനിയൻ പ്രസിഡന്റ് അർമെൻ സർക്കിസിയന്റെ വത്തിക്കാൻ സന്ദർശനത്തിലാണ് മെമ്മോറാണ്ടത്തിൽ ഒപ്പിട്ടത്. പ്രസിഡന്റ്, ഫ്രാൻസിസ് മാർപാപ്പയുമായും വത്തിക്കാൻ സെക്രട്ടേറിയറ്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വത്തിക്കാനിലെ യോഗങ്ങളിൽ അർമേനിയൻ മതനേതാക്കളും പങ്കെടുത്തിരുന്നു.

അർമേനിയൻ അപ്പസ്തോലിക് ചർച്ച് (അർമേനിയയുടെ ദേശീയ പള്ളി) തലവനായ കാതോലിക്കോസ് കരേക്കിൻ രണ്ടാമൻ, മാർപാപ്പയോടൊപ്പം ഒക്ടോബർ 16 -ലെ കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.