മാർപാപ്പയുടെ  പെറു സന്ദർശനത്തിന്റെ  വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചു 

വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ പെറു  സന്ദർശനത്തിന്റെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചു. ജനുവരി 18 മുതൽ 22 വരെയാണ് പാപ്പയുടെ പെറു സന്ദർശനം.

ജനുവരി 18 വ്യാഴാഴ്ച  ഉച്ചയ്ക്ക്   ഫ്രാൻസിസ് മാർപാപ്പ ലിമ എയർപോർട്ടിൽ എത്തും.വെള്ളിയാഴ്ച രാവിലെ പെറുവിന്റെ പ്രസിഡന്റുമായും മറ്റ് പൊതുജനപ്രതിനിധികളുമായും കൂടിക്കാഴ്ച്ച നടത്തും. അതിന് ശേഷം അദ്ദേഹം ആമസോണിന്റെ മധ്യത്തിലുള്ള  പുവേര്‍തോ മാൾഡൊനാഡോയിലേക്ക് പോകും. അവിടുത്തെ തദ്ദേശീയരുടെ പ്രതിനിധികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തും.

ശനിയാഴ്ച, ഫ്രാൻസിസ് പാപ്പാ തൃൂല്ലോയിൽ എത്തും. എൽ നിനോ  കൊടുങ്കാറ്റ് ബാധിച്ചവരെ അദ്ദേഹം സന്ദർശിക്കും. എൽ നിനോ കൊടുങ്കാറ്റ്  മൂലം  2017 ന്റെ തുടക്കത്തിൽത്തന്നെ 100 ഓളം ആളുകൾ മരിക്കുകയും  141,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്‌തു.

സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച,, ഫ്രാൻസിസ് മാർപ്പാപ്പ ലോസ് പൽമാസ് എയർ ബേസിൽ വെച്ച് ‘അത്ഭുതങ്ങളുടെ കര്‍ത്താവിന്റെ’  രൂപത്തിന്റെ മുന്നിൽ വിശുദ്ധ കുർബാന അർപ്പിക്കും. ജനുവരി 22 ന് പാപ്പ റോമിൽ തിരികെ എത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.