കോവിഡ്-19 വാക്സിൻ സ്വീകരിക്കാനൊരുങ്ങി വത്തിക്കാൻ

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ കോവിഡ്-19 വാക്സിൻ സ്വീകരിക്കാൻ ഒരുങ്ങുന്നു. വാക്സിനുകൾ സംഭരിക്കുന്നതിനായി, വത്തിക്കാൻ വളരെ കുറഞ്ഞ താപനില നിലനിർത്തുന്ന ഫ്രീസർ തയ്യാറാക്കിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ വാക്സിനുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

പോൾ ആറാമൻ ഹാളിൽ വച്ചാണ് വത്തിക്കാൻ ജീവനക്കാർക്ക് വാക്സിൻ ലഭ്യമാക്കുന്നത്. വത്തിക്കാൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് ആന്റ് ശുചിത്വത്തിലെ മെഡിക്കൽ ഉദ്യോഗസ്ഥർ ഡോസുകൾ നൽകും. വാക്സിൻ കൊടുക്കുന്നതിന് ആളുകൾക്ക് ജോലിയും പ്രായവും അനുസരിച്ച് മുൻഗണന നൽകിയിട്ടുണ്ട്. വൈറസ് ബാധിതരായ ആളുകൾ, ആരോഗ്യപ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രായമായവർ, പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നവർ എന്നിവർക്കാണ് മുൻഗണന.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.