ജീവിതം ഒരിക്കലും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കരുത്: ആർച്ചുബിഷപ്പ് വിൻസെൻസോ പാഗ്ലിയ

രാഷ്ട്രീയപരമായ നേട്ടത്തിനുള്ള ഉപകരണമായി ജീവിതത്തെ ഒരിക്കലും ഉപകരണമാക്കരുത് എന്ന് മുന്നറിയിപ്പ് നൽകി ആർച്ചുബിഷപ്പ് വിൻസെൻസോ പാഗ്ലിയ. അമേരിക്കയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജീവന്റെ സംരക്ഷണം ഒരു ആയുധമാക്കി മാറ്റുന്ന സാഹചര്യത്തിലാണ് ജീവന് വേണ്ടിയുള്ള അക്കാദമി പ്രസിഡന്റ് ആയ ആർച്ചുബിഷപ്പ് പാഗ്ലിയ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ജീവിതം ദൈവത്തിൽ നിന്ന് ലഭിക്കുന്ന ഒരു മഹത്തായ ദാനമാണ്. ആരും സ്വന്തമായി ജീവിതം നേടുന്നില്ല. ദൈവത്തിൽ നിന്ന് ദാനമായി ലഭിക്കുന്ന ജീവൻ സൂക്ഷിച്ചു വയ്ക്കുന്നതിനല്ല മറിച്ച് സുവിശേഷത്തിലെ താലന്തുപോലെ വര്‍ദ്ധിപ്പിക്കുന്നതിനാണ് നാം സ്വീകരിക്കുന്നത്. ഓരോ വ്യക്തിയുടെയും ജീവിതം അതിന്റെ സ്വാഭാവിക തുടക്കം മുതൽ സ്വാഭാവിക അവസാനം വരെ ഒരു സമ്മാനമാണ് എന്ന് ബിഷപ്പ് പാഗ്ലിയ വ്യക്തമാക്കി.

ധാർമ്മികതയെയും ജീവന്റെ സംരക്ഷണത്തെയും സംബന്ധിക്കുന്ന കാര്യങ്ങൾ ഒരു രാജ്യത്തിന്റെ മാത്രം പ്രശ്‌നമല്ല. ലോകം മുഴുവൻ നേരിടുന്ന പ്രശ്‌നമാണ്. അത് ഒരിക്കലും രാഷ്‌ടീയമായ നേട്ടത്തിനുള്ള ഉപകരണമാക്കുവാൻ കഴിയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.