കർശനമായ പുതിയ നിയന്ത്രണങ്ങളോടെ വത്തിക്കാൻ മ്യൂസിയം മെയ് മാസത്തിൽ തുറക്കും

കർശനമായ പുതിയ നിയന്ത്രണങ്ങളോടെ വത്തിക്കാൻ മ്യൂസിയം മെയ് മാസം വീണ്ടും പൊതുജനങ്ങൾക്കായി തുറക്കാൻ ഒരുങ്ങുന്നു. ആരോഗ്യ പ്രതിസന്ധിയുടെ തുടർച്ചയും അനിശ്ചിതാവസ്ഥയും കണക്കിലെടുത്ത് മെയ് മൂന്ന് തിങ്കളാഴ്ച മുതൽ വത്തിക്കാൻ മ്യൂസിയം വീണ്ടും തുറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വത്തിക്കാൻ മ്യൂസിയം വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് ഇറ്റാലിയൻ സർക്കാർ കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരുന്നു. നവംബർ അഞ്ചു മുതൽ ഇറ്റലിയിലെ എല്ലാ മ്യൂസിയങ്ങളും അടക്കുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ, അടച്ചതിനുശേഷം ഫെബ്രുവരിയിലും മാർച്ച് ആദ്യ പകുതിയിലും വത്തിക്കാൻ മ്യൂസിയങ്ങൾ വീണ്ടും തുറന്നു. സന്ദർശകർക്കായുള്ള പുതിയ നിയമങ്ങൾ രേഖപ്പെടുത്തുന്ന അഞ്ച് പേജുള്ള ഒരു രേഖ വത്തിക്കാൻ മ്യൂസിയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എല്ലാ സമയത്തും ഫെയ്സ് മാസ്ക് ധരിക്കേണ്ടതിനുപുറമെ, സന്ദർശകരുടെ ശരീര താപനിലയും പരിശോധിക്കും. മാത്രമല്ല മറ്റുള്ളവരിൽ നിന്ന് എല്ലായ്പ്പോഴും മൂന്ന് അടി അകലെ നിൽക്കുകയും വേണം. എല്ലാ സന്ദർശകരും മുൻ‌കൂട്ടി ഓൺ‌ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.