വത്തിക്കാൻ മ്യൂസിയം ഫെബ്രുവരിയിൽ തുറന്നേക്കും

കോവിഡ് പകർച്ചവ്യാധി നിയന്ത്രണങ്ങൾ മൂലം അടച്ച വത്തിക്കാൻ മ്യൂസിയം ഫെബ്രുവരിയിൽ തുറന്നേക്കുമെന്ന് മ്യൂസിയം ഡയറക്ടർ അറിയിച്ചു. ഈശോയെ ദൈവാലയത്തിൽ സമർപ്പിക്കുന്ന തിരുനാൾ ദിനമായ ഫെബ്രുവരി ഒന്നിന് തുറന്നാൽ സന്ദർശകർക്ക് അത് കൂടുതൽ ആശ്വാസപ്രദമാകുമെന്നാണ് പ്രതീക്ഷ.

ഇറ്റാലിയൻ സർക്കാർ കർശനമായ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ നവംബർ അഞ്ചു മുതൽ ഇറ്റലിയിലെ എല്ലാ മ്യൂസിയങ്ങളും അടച്ചിരുന്നു. ജനുവരി 15 -ന് പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ ഉത്തരവ് പ്രകാരം ഇറ്റലിയിലെ ചില പ്രദേശങ്ങളിൽ മ്യൂസിയങ്ങൾ തുറക്കാൻ അനുവദിക്കുന്നതിനുള്ള വ്യവസ്ഥ അടങ്ങിയിട്ടുണ്ട്. ഈ പകർച്ചവ്യാധിയിലുടനീളം സർക്കാർ നിർദ്ദേശങ്ങൾ വത്തിക്കാൻ കൃത്യമായി അംഗീകരിച്ചിരുന്നു. പകർച്ചവ്യാധിയുടെ ആദ്യഘട്ടത്തിൽ 12 ആഴ്ചയാണ് വത്തിക്കാൻ മ്യൂസിയം അടച്ചിരുന്നത്.

ജനുവരി 14 വരെ ഇറ്റലിയിൽ 5,61,380 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 77,980 കേസുകൾ റോം സ്ഥിതിചെയ്യുന്ന ഇറ്റാലിയൻ പ്രദേശമായ ലാസിയോയിൽ ആണ്. രാജ്യത്ത് ആകെ 2.3 ദശലക്ഷത്തിലധികം കേസുകളും 80,848 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.