വിഭൂതി ബുധൻ ആചരണം: കോവിഡ് പശ്ചാത്തലത്തിൽ പുതിയ നിർദ്ദേശങ്ങളുമായി വത്തിക്കാൻ

കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വിഭൂതി ബുധൻ ആചരിക്കുന്നതിൽ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു വത്തിക്കാൻ. വിഭൂതി  ദിനത്തിൽ ചാരം പൂശേണ്ടത് എങ്ങനെ ആയിരിക്കണം എന്നതിനെ സംബന്ധിച്ചുള്ള നിർദ്ദേശം ഇന്നലെ വത്തിക്കാൻ പുറപ്പെടുവിച്ചു.

വൈദികൻ കൈകൾ വൃത്തിയായി കഴുകി മാസ്ക് ധരിച്ചു കൊണ്ടായിരിക്കണം ചാരം പൂശൽ നടത്തേണ്ടത്. വൈദികൻ ജനങ്ങളുടെ അടുത്തേയ്ക്കു എത്തും വിധമോ അല്ലെങ്കിൽ വൈദികന്റെ പക്കലേയ്ക്ക് ആളുകൾ എത്തും വിധമോ കാര്യങ്ങൾ ക്രമീകരിക്കണം. നെറ്റിയിൽ കുരിശു വരയ്ക്കുന്നതിനു പകരം തലയിൽ ചാരം വിതറിയാൽ മതിയാവും എന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. കർദ്ദിനാൾ റോബർട്ട സാറായാണ് നിർദ്ദേശനങ്ങളിൽ ഒപ്പുവച്ചിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 17 -നാണ് വിഭൂതി ബുധൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.