യുവജനങ്ങള്‍ക്ക് ക്രിസ്തുമസ് സമ്മാനവുമായി, അത്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ വിഭാഗം

മുത്തശ്ശീമുത്തശ്ശന്മാരെ അമൂല്യനിധിയായി കാത്തുപരിപാലിക്കുന്നതിന് ഒരു സംരംഭവുമായി അത്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ വിഭാഗം. ‘ക്രിസ്തുമസ്സിന് വിജ്ഞാനത്തിന്റെ ഒരു സമ്മാനം, മുത്തശ്ശീമുത്തശ്ശന്മാരെയും പ്രായാധിക്യം ചെന്നവരെയും ശ്രവിക്കുക’ എന്ന ശീര്‍ഷകമാണ് ഈ സംരംഭത്തിന് നല്‍കിയിരിക്കുന്നത്.

മുപ്പത്തിരണ്ടാം ലോക യുവജന ദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ യുവതയ്‌ക്കേകിയ സന്ദേശത്തില്‍ കുറച്ചിരിക്കുന്ന, “പ്രിയ യുവജനമേ, നിങ്ങള്‍ക്ക് പ്രായാധിക്യത്തിലെത്തിയവരുടെ വിജ്ഞാനവും അവരുടെ വീക്ഷണവും ആവശ്യമായിരിക്കുന്നു. നിങ്ങളുടെ മനസ്സിനെ പുളകം കൊള്ളിക്കുന്നതും ഹൃദയങ്ങളെ ചലിപ്പിക്കുന്നതുമായ കാര്യങ്ങള്‍ അവര്‍ നിങ്ങളോടു പറയും” എന്നീ വാക്കുകളിലധിഷ്ഠിതമാണ് ഈ സംരംഭം. അത്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ വിഭാഗം പത്രക്കുറിപ്പിലൂടെയാണ് ഈ സംരംഭത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഇക്കൊല്ലം നാം ജീവിക്കുന്ന ഈ പ്രത്യേക സാഹചര്യം യുവജനത്തിന് സവിശേഷമായ ഒരു സമ്മാനം സ്വീകരിക്കുന്നതിനുള്ള അവസരമാണെന്നും ഈ പത്രക്കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.