സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കത്തോലിക്കാ ആശുപത്രികൾക്ക് സഹായമായി വത്തിക്കാൻ ഫൗണ്ടേഷൻ

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കത്തോലിക്കാ ആശുപത്രികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ഫൗണ്ടേഷൻ ആരംഭിച്ച് വത്തിക്കാൻ. ഒക്ടോബർ ആറിനാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ടത്.

“നിരവധി കത്തോലിക്കാ ആരോഗ്യകേന്ദ്രങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ചിലപ്പോൾ ആശുപത്രികൾ വിൽക്കാൻ തന്നെ നിർബന്ധിതരാകുന്ന അവസ്ഥയുണ്ടാകുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സാമ്പത്തിക സഹായം ലഭ്യമാക്കാനായി ഫൗണ്ടേഷൻ സ്ഥാപിച്ചത്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.