വത്തിക്കാന്‍ കായിക സംഘത്തിനു രൂപം നല്‍കി

അന്താരാഷ്ട്ര വേദികളില്‍ മത്സരിക്കാനായി വത്തിക്കാന്‍ കായികസംഘത്തിനു രൂപം നല്‍കി. സ്വിസ് ഗാര്‍ഡുകള്‍, പുരോഹിതര്‍, കന്യാസ്ത്രീകള്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിയിലെ അറുപത്തിരണ്ടുകാരനായ പ്രഫസറും സംഘത്തിലുണ്ട്. ഒളിമ്പിക്സ് ഉദ്ഘാടനത്തിലെ മാര്‍ച്ച് പാസ്റ്റില്‍ വത്തിക്കാന്‍ കൊടിയേന്തിയ സംഘവും ഉള്‍പ്പെടുകയെന്നതാണ് തങ്ങളുടെ സ്വപ്നമെന്ന് ടീമിന്റെ പ്രസിഡന്റും വത്തിക്കാന്‍ സ്‌പോര്‍ട്‌സ് വകുപ്പിന്റെ തലവനുമായ മോണ്‍. മെല്‍ക്കിയോര്‍ ഹൊസെ സാഞ്ചസ് പറഞ്ഞു.

ഇറ്റാലിയന്‍ ഒളിമ്പിക്സ് കമ്മിറ്റിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ആണ് കായിക സംഘത്തിനു രൂപം നല്‍കിയത്. പത്തു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ കായികമത്സരങ്ങളില്‍ പങ്കെടുക്കാനാണ് സംഘം ഉദ്ദേശിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.