സി. ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാൻ

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹാംഗമായിരുന്ന സി. ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി ശരിവച്ച് കത്തോലിക്കാ സഭയുടെ പരമോന്നത സഭാകോടതി.

ഈ വിഷയത്തില്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ സി. ലൂസി അപ്പീല്‍ നല്‍കുകയായിരുന്നു. ആ അപ്പീലാണ് ഇപ്പോള്‍ കത്തോലിക്കാ സഭയുടെ പരമോന്നത സഭാകോടതിയായ ‘അപ്പസ്തോലിക് സിഗ്നതൂര’ തള്ളിയിരിക്കുന്നത്. ഇതോടെ ലൂസി കളപ്പുര ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തില്‍ നിന്നും പൂര്‍ണ്ണമായും പുറത്തായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.