വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെയും വിശുദ്ധ പാദ്രേ പിയോയുടെയും അനുസ്മരണാർത്ഥം നാണയവും സ്റ്റാമ്പും

വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ നാമകരണ വാർഷികത്തിന്റെയും വി. പാദ്രേ പിയോയുടെ മരണവാർഷികത്തിന്റെയും  ഭാഗമായി നാണയവും സ്റ്റാമ്പും പുറത്തിറക്കി വത്തിക്കാൻ. അഞ്ച് യൂറോയുടെ നാണയവും വത്തിക്കാൻ ഫിലാറ്റെലിക് കവറുമാണ് ഡിസംബർ നാലിന് പുറത്തിറക്കിയത്.

സ്വർണ നിറം പൂശിയ ചിത്രങ്ങൾ ഉൾപ്പെട്ട വെള്ളി നാണയങ്ങളാണ് ഫിലാറ്റെലിക് ആൻഡ് ന്യൂമെസ്റ്റിക് ഓഫീസ് പുറത്തിറക്കിയത്. മരിച്ച് നാൽപ്പത് വർഷങ്ങൾക്കുശേഷം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട പോപ്പ് മൊന്തീനിയുടെ സ്മരണയ്ക്കായാണ് ഇത് തയാറാക്കിയത്. ആദ്യഘട്ടത്തിൽ 1500 നാണയങ്ങളാണ് പുറത്തിറക്കിയത്.

വിശുദ്ധ പാദ്രേ പിയോയുടെ അമ്പതാമത് മരണ വാർഷികവുമായി ബന്ധപ്പെട്ടാകട്ടെ, ഒരു സ്റ്റാമ്പും രണ്ട് യൂറോയുടെ ഒരു നാണയവും പുറത്തിറക്കിയിട്ടുണ്ട്. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ 1950 ാം രക്തസാക്ഷിത്വ വാർഷികത്തോടും ഫാത്തിമ ദർശനത്തിന്റെ വാർഷികത്തോടും അനുബന്ധിച്ചും രണ്ട് യൂറോ നാണയങ്ങൾ പുറത്തിറക്കുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.