വത്തിക്കാന്‍ – ചൈന സഖ്യം; പുതിയ മെത്രാന്‍ അഭിഷിക്തനായി

വുഹാന്റെ പുതിയ ഇടയനായി ബിഷപ്പ് ഫ്രാന്‍സിസ് കൂയി അഭിഷിക്തനായി. വത്തിക്കാന്‍-ചൈന ഉടമ്പടിപ്രകാരമുള്ള മെത്രാനാണ് ഇദ്ദഹമെന്ന് വത്തിക്കാന്‍ വക്താവ് സ്ഥിരീകരിച്ചു. ഈ ഉടമ്പടിപ്രകാരം മെത്രാനാകുന്ന ആറാമത്തെ വ്യക്തിയാണ് ബിഷപ്പ് ഫ്രാന്‍സിസ്. ഹാന്‍കോവൂ/ വുഹാന്‍ രൂപതകളുടെ മെത്രാനായിട്ടാണ് ഇദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.

ജൂണ്‍ 23 -ന് നിയമന ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും സെപ്റ്റംബര്‍ എട്ടിനായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്. ഫ്രാന്‍സിസ്‌കന്‍ സഭാഗമായ പുതിയ മെത്രാന്‍ ചൈനീസ് ഭരണകൂടത്തോട് വളരെ അടുത്തു നില്‍ക്കുന്ന വ്യക്തി കൂടിയാണ്. കഴിഞ്ഞ 14 വര്‍ഷങ്ങളായി വുഹാന്‍ രൂപതയ്ക്ക് ഇടയനുണ്ടായിരുന്നില്ല.

മെത്രാന്മാരെ പുതുതായി നിയമിക്കുന്ന കാര്യത്തില്‍ വത്തിക്കാനും ചൈനയും തമ്മിലുള്ള ഉടമ്പടി അടുത്ത രണ്ടു വര്‍ഷത്തേയ്ക്കു കൂടി 2020 ഒക്ടോബറില്‍ പുതുക്കിയിരുന്നു. എന്നാല്‍ ഉടമ്പടിയിലെ കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.