വത്തിക്കാന്‍ ബാങ്കിന്റെ നിയമങ്ങള്‍ നവീകരിച്ച് പാപ്പാ

വത്തിക്കാന്‍ ബാങ്ക് എന്നറിയപ്പെടുന്ന ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ വര്‍ക്ക്‌സ് ഓഫ് റിലിജിയനു വേണ്ടി നവീകരിച്ച നിയമങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചു.

1942-ല്‍ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയാണ് വത്തിക്കാന്‍ ബാങ്ക് സ്ഥാപിച്ചത്. അതിന്റെ യഥാര്‍ത്ഥ ഉത്ഭവം 1887-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പായുടെ കാലത്താണ്. കാലത്തിന് അനുസൃതമായി ഈ നിയമങ്ങള്‍ നവീകരിക്കാന്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായാണ് ഉത്തരവിട്ടത്. രണ്ടു വര്‍ഷത്തേയ്ക്കാണ് നവീകരിച്ച നിയമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ അംഗീകരിച്ചത്.