മൊബൈൽ ഫോൺ ഓഫാക്കുക, സുവിശേഷത്തിലേയ്ക്ക് തിരിയുക: ആഹ്വാനവുമായി വത്തിക്കാൻ ബിഷപ്പ്

മൊബൈൽ ഫോണുകൾ ഓഫാക്കിയതിനു ശേഷം സുവിശേഷം തുറക്കുവാൻ ആഹ്വാനം ചെയ്തു വത്തിക്കാനിലെ ബിഷപ്പ്. ദൈവവചനത്തിന്റെ ഞായർ ആചരിച്ച ഇന്നലെ നൽകിയ സന്ദേശത്തിൽ ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ല ആണ് കത്തോലിക്കാരോട് ഈ കാര്യം ആഹ്വാനം ചെയ്തത്. നവ സുവിശേഷത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡണ്ട് കൂടിയാണ് അദ്ദേഹം.

“എല്ലാ ദിവസവും ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിനായി ഒരു സമയം സജ്ജമാക്കാം. അങ്ങനെ ചെയ്യുമ്പോൾ ദൈവവചനത്തിനു നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുവാൻ കഴിയും. ഇപ്രകാരം ഒരു ശൈലി വാർത്തെടുക്കുന്നതിനു ടെലിവിഷനും ഫോണും ഓഫ് ചെയ്യുവാനും വചനം  വായിക്കുവാനും ഉള്ള കൃപയ്ക്കായി ദൈവത്തോട് നമുക്ക് യാചിക്കാം”- അദ്ദേഹം പറഞ്ഞു. അനാരോഗ്യം മൂലം വചനത്തിന്റെ ഞായർ ദിന വിശുദ്ധ കുർബാന അർപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ആണ്  ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ല പപ്പയ്ക്ക് പകരം വിശുദ്ധ കുർബാന അർപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.