ഫാ. ബ്രൂണോ കണിയാരത്ത്, സി. മേരി കൊളേത്ത എന്നിവരുടെ നാമകരണ നടപടികൾക്ക് വത്തിക്കാൻ അനുമതി

പാലാ രൂപതാംഗങ്ങളായ ഫാ. ബ്രൂണോ കണിയാരത്ത്, സി. മേരി കൊളേത്ത എന്നിവരുടെ നാമകരണ നടപടികൾക്ക് വത്തിക്കാൻ അനുമതി നൽകി. രാമപുരം ഇടവകാംഗവും സിഎംഐ സഭാംഗവുമാണ് ഫാ. ബ്രൂണോ കണിയാരത്ത്. സി. മേരി കൊളേത്ത ചേർപ്പുങ്കൽ ഇടവകാംഗവും എഫ് സി സി സന്യാസ സമൂഹത്തിലെ അംഗവുമാണ്. ഇരുവരുടെയും നാമകരണ നടപടികൾക്ക് ഇന്നലെ തുടക്കം കുറിച്ചു.

ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വത്തിക്കാൻ അനുമതി നൽകിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആത്മാവച്ചൻ എന്നറിയപ്പെടുന്ന ഫാ. ബ്രൂണോയുടെ കബറിടം കുര്യനാട് സിഎംഐ ആശ്രമദൈവാലയത്തിലാണ് സ്ഥിതി ചെയ്യുന്നത്. നിർധനരോട് കാരുണ്യം കാണിച്ചുകൊണ്ടുള്ള ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. 1991 ഡിസംബർ 15 -നാണ് അദ്ദേഹം മരണമടഞ്ഞത്.

കൊളേത്താമ്മ എന്നറിയപ്പെടുന്ന സി. മേരി കൊളേത്ത 1904 മാർച്ച് മൂന്നിനാണ് ജനിച്ചത്. സഹനവും ഏകാന്തവാസവും സ്നേഹമയമാക്കി മാറ്റിയ സന്യാസജീവിതമായിരുന്നു ഈ സന്യാസിനിയുടേത്. മണിയംകുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിലാണ് കൊളേത്താമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.