വത്തിക്കാനിലെ നോമ്പുകാല വാര്‍ഷിക ധ്യാനം റദ്ദാക്കി

വര്‍ഷംതോറും നടത്തിവരാറുള്ള നോമ്പുകാല വാര്‍ഷികധ്യാനം ഇത്തവണ വത്തിക്കാനില്‍ നടക്കില്ല. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് ധ്യാനം റദ്ദ് ചെയ്തത്. ഇതിനു പകരം ഓരോരുത്തരും വ്യക്തിപരമായി പ്രാര്‍ത്ഥിച്ചൊരുങ്ങണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. മാര്‍പാപ്പയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹകാരികളുമാണ് ഈ വാര്‍ഷികധ്യാനത്തില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജലദോഷം കാരണം ഫ്രാന്‍സിസ് പാപ്പാ ധ്യാനത്തില്‍ പങ്കെടുത്തിരുന്നില്ല. 2014 മുതല്‍ കാസാ ഡിവൈന്‍ മാസ്‌ട്രോ റിട്രീറ്റ് സെന്ററിലാണ് ധ്യാനം നടന്നുകൊണ്ടിരുന്നത്. പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് നോമ്പുകാല വാര്‍ഷികധ്യാനത്തിന് തുടക്കം കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.