ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കു ബ്രസീലിലേക്ക് സ്ഥലം മാറ്റം

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയ്ക്ക് ബ്രസീലിലേക്ക് സ്ഥലം മാറ്റം. ഫ്രാൻസിസ് മാർപാപ്പയുടെ ബ്രസീലിലെ പ്രതിനിധിയായി ആണ് പുതിയ നിയമനം. വത്തിക്കാന്റെ ഇന്ത്യയിലെ പുതിയ സ്ഥാനപതിയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ ഇന്ത്യൻ സ്ഥാനപതിയെ ബ്രസീലിലേക്ക് മാറ്റിയതായിട്ടുള്ള  പ്രഖ്യാപനം വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുവായ യാത്രയയപ്പ് ഉണ്ടാവുകയില്ലെന്നു വത്തിക്കാൻ സ്ഥാനപതി കാര്യാലയം അറിയിച്ചു. ഡൽഹിയിലെ സ്ഥാനപതി കാര്യാലയത്തിലെ ചാപ്പലിൽ വിശുദ്ധ കുർബനയോട് അനുബന്ധിച്ചു നടക്കാറുള്ള പതിവ് യാത്രയയപ്പും ഈ പ്രാവശ്യം ഉണ്ടായിരിക്കുകയില്ല.

2017 ഫെബ്രുവരി 17 മുതലാണ് 65 കാരനായ ആർച്ച് ബിഷപ്പ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയായി സേവനം ആരംഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.